സ്വന്തം ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ലഭിച്ച അവളുടെ ലൈഫ് ഇൻഷുറൻസ് തുക ഉപയോഗിച്ച് അവൾക്കു പകരമായി 1.66 ലക്ഷം രൂപയുടെ സെക്സ് ഡോൾ വാങ്ങിയ യുവാവിനെ പരോൾ ഇല്ലാതെ 50 വർഷത്തേക്ക് കഠിനതടവിനു ശിക്ഷിച്ച് കോടതി. അമേരിക്കൻ പൗരനായ കോൾബി ട്രിക്കിൾ ആണ് ഈ കേസിൽ അറസ്റ്റിലായിരിക്കുന്നത്.
2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോൾബി ട്രിക്കിൾ തന്റെ 26 വയസ്സുകാരിയായ ഭാര്യ ക്രിസ്റ്റൻ ട്രിക്കിൾ കൻസാസിലെ ഹെയ്‌സിലുള്ള വീട്ടിൽ സ്വയം വെടിവച്ചു മരിച്ചെന്നാണ് പൊലീസിനെ വിളിച്ചറിയിച്ചത്. അന്വേഷണശേഷം സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് വർഷങ്ങൾക്കു ശേഷംസംഭവം കിയോലപതാകമെന്നു തിരിച്ചറിയുന്നത്. ലൈഫ് ഇൻഷുറൻസ് തുക ലഭിച്ച് രണ്ട് ദിവസത്തിനു ശേഷം ഒരു സെക്‌സ് ഡോളിനായി ഏകദേശം 2,000 ഡോളറാണ് ഇയാൾ ചെലവഴിച്ചത്. പരോൾ ഇല്ലാതെ 50 വർഷത്തേക്ക് കഠിനതടവിനാണ് കോടതി കോൾബി ട്രിക്കിളിനെ ശിക്ഷിച്ചിരിക്കുന്നത്. ക്രിസ്റ്റന്റെ ലൈഫ് ഇൻഷുറൻസ് തുക ഒരു സെക്‌സ് ഡോളിനായി ഉപയോഗിക്കുന്നുവെന്ന് കേട്ട് ഞെട്ടിപ്പോയെന്നാണ് ബന്ധുക്കൾ പറയുന്നത്.