ഇടുക്കി ഉപ്പുതറയിൽ റോഡ് പണിതില്ലെന്നാരോപിച്ച് പഞ്ചായത്തംഗ ത്തെ കല്ലിന് അടിച്ചതായി പരാതി. ബി.ജെ.പി. പ്രതിനിധിയായ ഉപ്പുതറ ടൗൺ വാർഡ് അംഗം ജെയിംസ് തോക്കൊമ്പനാണ് അടിയേറ്റത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.
വീട്ടിൽനിന്ന് വാഹനത്തിൽ ഉപ്പുതറയിലേക്ക് വരുന്നതിനിടെ ഇരട്ടമുണ്ടയിൽ ജോമോൻ എന്ന യാൾ വാഹനം തടഞ്ഞ് കരാർ നൽകിയ ഒൻപതേക്കർ റോഡിന്റെ നിർമാണം താമസിക്കുന്നത് ചോദ്യം ചെയ്തു. തുടർന്ന് ജോമോൻ അസഭ്യം പറയുകയും ജെയിംസിനെ കല്ലിനിടിച്ച് പരിക്കേൽപ്പിക്കുകയായി രുന്നു. വസ്ത്രവും വലിച്ചുകീറി. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് പ്രതിയെ പിടിച്ചു മാറ്റിയത്. ജീ പ്പിലുണ്ടായിരുന്ന സ്ത്രീകൾ ബഹ ളം വെച്ചതോടെ ഓടിക്കൂടിയ നാ ട്ടുകാരാണ് ജെയിംസിനെ പിടി ച്ചുമാറ്റിയത്.
Read also:വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെ യു കെ ജി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു