കോഴിക്കോട്: സുഹൃത്തിന്റെ വീട്ടിൽവെച്ച് വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.
പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി പണ്ടാരത്തുംവളപ്പ് വീട്ടില്‍ സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് പോക്‌സോ ആക്ട്പ്രകാരം അറസ്റ്റുചെയ്തത്.
2024 ഡിസംബറില്‍ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
നല്ലളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുമിത്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.
എസ്‌ഐ രതീഷ്, സീനിയര്‍ സിപിഒമാരായ ശ്രീരാജ്, സുബീഷ്, സിപിഒ ധന്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
പാക്ഭരണകൂടം പറഞ്ഞിട്ടും കേൾക്കുന്നില്ല! പാക്കിസ്ഥാൻ സൈന്യം വെടിവെയ്പ് തുടരുന്നു
ന്യൂഡൽഹി: ഭരണകൂടം പറഞ്ഞിട്ടും വെടിവെയ്പ് തുടരുന്നു പാക് സൈന്യത്തിന്റെ നടപടി പാകിസ്ഥാൻ സർക്കാരിന് തലവേദനയാകുന്നു.
ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം വെടിയുതിർത്തതാണ് പാക് ഭരണകൂടത്തിന് ഇപ്പോൾ പ്രതിസന്ധിയാകുന്നത്.
ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാർ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് പാക്കിസ്ഥാൻ ഭരണകൂടം പ്രസ്താന പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാൽ ഉത്തരവാദിത്തത്തോടെയാണ് പാക് ഭരണകൂടം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
അതിർത്തി പ്രദേശങ്ങളിലുള്ള പാക് സൈനികർ സംയമനം പാലിക്കണമെന്നും പാകിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
സുഗമമായി വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിന് ആവശ്യമായ ആശയവിനിമയം നടത്തുമെന്നും പാകിസ്ഥാൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാൻ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും കരാർ ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെ ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.
‘ഞങ്ങളുടെ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും സാഹചര്യം കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യയാണ് ലംഘനങ്ങൾ നടത്തുന്നത്. വെടിനിർത്തൽ സുഗമമായി നടപ്പിലാക്കുന്നതിനായി ആശയവിനിമയം നടത്തി പരിഹാരം ഉണ്ടാക്കണം. സൈനികർ സംയമനം പാലിക്കണമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു.
രാജസ്ഥാനിലെ ബാർമർ, ജമ്മു കശ്മീരിലെ ബാരാമുള്ള എന്നിവിടങ്ങളിൽ ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തിയതിനു പിന്നാലെയാണ് പാകിസ്ഥാന്റെ ഇത്തരത്തിലുള്ള ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ശ്രീനഗറിൽ ഉൾപ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാകിസ്താൻ ഡ്രോൺ ആക്രമണവും നിയന്ത്രണരേഖയിൽ ഷെല്ലാക്രമണവും നടത്തിയതായി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
തൊട്ടുപിന്നാലെ വെടിനിർത്തൽ എവിടെയെന്നും ശ്രീനഗറിലാകെ സ്ഫോടന ശബ്ദം കേട്ടെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല എക്സിലും പോസ്റ്റ് ഇട്ടിരുന്നു. ഒടുവിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കഴിഞ്ഞ ദിവസം രാത്രി 10.45ന് വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് വെടിനിർത്തൽ ലംഘനം സ്ഥിരീകരിച്ചത്.