‘കൊടൂര വില്ലൻ വരുന്നുണ്ട്…’;’കളങ്കാവൽ’ ടീസർ
കൊച്ചി: മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി സിനിമാലോകവും ആരാധകരും ഏറെ നാളായി കാത്തിരിക്കുകയാണ്.
ആരോഗ്യപ്രശ്നങ്ങൾ കാരണം കുറച്ച് കാലത്തേക്ക് അഭിനയത്തിൽ നിന്നും ഇടവേള എടുക്കേണ്ടി വന്നെങ്കിലും, അദ്ദേഹത്തിന്റെ മിന്നും തിരിച്ചുവരവിന് തുടക്കം കുറിച്ചുകൊണ്ട് പുതിയ ചിത്രം ‘കളങ്കാവൽ’ (Kalankaval) ടീസർ പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിൽ മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനും എന്ന തരത്തിലുള്ള വാർത്തകൾ നേരത്തേ തന്നെ പുറത്തു വന്നിരുന്നു.സിനിമയിൽ 21 നായികമാർ ഉണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രജിഷ വിജയൻ, ഗായത്രി അരുൺ ഉൾപ്പെടെയുള്ളവരാണ് കളങ്കാവലിൽ നായികമാരായി എത്തുന്നത്.
മമ്മൂട്ടി ചിത്രത്തിൽ 21 നായികമാർ എത്തുന്നത് ഇതാദ്യമായാണ്. ’വൺ’ സിനിമയിൽ മമ്മൂട്ടിയോടൊപ്പം ഗായത്രി അരുൺ അഭിനയിച്ചിട്ടുണ്ട്.എന്നാൽ, രജിഷ വിജയനും മമ്മൂട്ടിയും ആദ്യമായാണ് ഒരു സിനിമയിൽ ഒന്നിക്കുന്നത്.
മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കളങ്കാവൽ. മമ്മൂട്ടിയുടെ വ്യത്യസ്ത റോളാണ് സിനിമയിലെന്നാണ് അണിയറ പ്രവർത്തർ നൽകുന്ന സൂചന.
ഫസ്റ്റ് ലുക്ക്പോസ്റ്റർ പുറത്തിറങ്ങിയതു മുതൽ കളങ്കാവലിനെ ഉറ്റുനോക്കുകയാണ് മലയാളി പ്രേക്ഷകർ. പിന്നീട്മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്നു വിനായകൻ, മമ്മൂട്ടി എന്ന പോസ്റ്റർ പുറത്തിറങ്ങുകയും ചെയ്തതോടെ ആവേശം ഇരട്ടിച്ചു.
മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനത്തിനായി കാത്തിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് സിനിമയുടെപോസ്റ്റർ പുറത്തിറങ്ങിയത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ് ’കളങ്കാവൽ’. ദുൽഖർ സൽമാൻ നായകനായ ’കുറുപ്പ് ’ സിനിമയുടെ എഴുത്തുകാരനാണ് ജിതിൻ കെ. ജോസ്.
ജിഷ്ണു ശ്രീകുമാർ, ജിതിൻ കെ, ജോസ് എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്.ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു.
അതേസമയം മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആണ് മമ്മൂട്ടിയുടെ പുതിയ സിനിമ.
കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി ഉടൻ ജോയിൻ ചെയ്യുമെന്നാണ് വിവരം. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങി നീണ്ട താരനിരയുണ്ട്.
മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഒരുങ്ങുന്നത്. അമൽ നീരദ്, നിതീഷ് സഹദേവ് എന്നീ സംവിധായകരുടെ ചിത്രങ്ങളും മമ്മൂട്ടിയെ കാത്തിരിക്കുന്നുണ്ട്.
ജിതിൻ കെ ജോസിന്റെ സംവിധാനം
‘കളങ്കാവൽ’ സംവിധാനം ചെയ്യുന്നത് ജിതിൻ കെ ജോസ് ആണ്. പ്രഖ്യാപനം നടന്നത് മുതൽ തന്നെ ചിത്രം വലിയ പ്രതീക്ഷകളാണ് ഉയർത്തിയത്.
ഇതിനുമുമ്പ് പുറത്തിറങ്ങിയ പോസ്റ്ററുകളും പ്രേക്ഷകർക്ക് വലിയ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ടീസർ റിലീസ് ചെയ്തതോടെ മമ്മൂട്ടിയുടെ ആരാധകർക്ക് വലിയ ആഘോഷമാണ്.
മമ്മൂട്ടി കമ്പനി – 7-ാം പ്രോജക്ട്
മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ ബാനറായ മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘കളങ്കാവൽ’. ചിത്രത്തിന്റെ വിതരണം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് (Wayfarer Films) ആണ് നിർവഹിക്കുന്നത്. ഇതോടെ ‘അച്ഛനും മകനും ചേർന്ന വലിയൊരു കൂട്ടുകെട്ട്’ സിനിമാലോകത്ത് വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
തിരക്കഥയും ടീവും
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ്. ദുൽഖർ സൽമാൻ അഭിനയിച്ച ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചത് ജിതിൻ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി ജിബിൻ ഗോപിനാഥും അസീസ് നെടുമങ്ങാടും എത്തുന്നു. സംഗീതം മുജീബ് മജീദ്, ഛായാഗ്രഹണം ഫൈസൽ അലി എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
ആരാധകരുടെ ആവേശം
മമ്മൂട്ടി മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ പല തിരിച്ചുവരവുകൾ നടത്തിയ താരമാണ്. എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾക്കുശേഷം വീണ്ടും ശക്തമായി സിനിമയിൽ തിരികെയെത്തുന്നതുകൊണ്ട് ‘കളങ്കാവൽ’ ഏറെ പ്രാധാന്യമാർജ്ജിക്കുന്നു. ടീസർ റിലീസ് ചെയ്തതോടെ സോഷ്യൽ മീഡിയ മുഴുവൻ ആരാധകരുടെ ആഘോഷമാണ് നിറഞ്ഞിരിക്കുന്നത്.
English Summary:
Mammootty’s comeback film Kalankaval teaser released. Directed by Jithin K Jose, produced by Mammootty Kampany, distributed by Dulquer’s Wayfarer Films.