web analytics

മലയാറ്റൂരിൽ രണ്ട് ദിവസം മുമ്പ് കാണാതായ 19 കാരി മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

മലയാറ്റൂരിൽ രണ്ട് ദിവസം മുമ്പ് കാണാതായ 19 കാരി മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

കൊച്ചി: മലയാറ്റൂരിൽ രണ്ട് ദിവസം മുമ്പ് കാണാതായ 19 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന സംശയം ശക്തമാകുന്നു.

 മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) യെയാണ് വീടിന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം ജീർണിച്ചു തുടങ്ങുന്ന ഘട്ടത്തിലായിരുന്നുവെന്ന് പ്രാഥമിക വിലയിരുത്തൽ. രണ്ട് ദിവസത്തെ പഴക്കം ഉണ്ടായിരിക്കാമെന്നാണ് നിഗമനം.

 ചിത്രപ്രിയയുടെ തലയുടെ പിന്നിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതോടെ കൊലപാതക സാധ്യതയെ പൊലീസ് ഗൗരവത്തോടെ പരിശോധിക്കുന്നു. 

എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുമ്പോഴാണ് യഥാർത്ഥ മരണകാരണം സ്ഥിരീകരിക്കുക.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. ചിത്രപ്രിയ കാണാതാകുന്നതിന് മുൻപ് അവർ ഫോണിൽ സംസാരിച്ചവരാണ് ഇവരെന്നാണ് വിവരം.

ബെംഗളൂരുവിൽ എവിയേഷൻ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ചിത്രപ്രിയയെ ശനിയാഴ്ച മുതൽ ആണ് കാണാതായത്. 

അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞ് അവൾ വീട്ടിൽ നിന്നിറങ്ങിയെങ്കിലും പിന്നീട് തിരികെ എത്തിയില്ല. തുടർന്ന് കുടുംബം കാലടി പൊലീസിൽ പരാതി നൽകി.

അന്വേഷണത്തിനിടെ നാട്ടുകാർ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് ദുർഗന്ധം വമിക്കുന്നുവെന്ന വിവരം നൽകിയതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തി; 

അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

 മലയാറ്റൂർ മണപ്പാട്ട് ചിറക്ക് സമീപമുള്ള സെബിയൂർ റോഡിന് അപ്പുറമുള്ള ആളൊഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം.

English Summary

A 19-year-old aviation student, Chitrapriya, who went missing from Malayattoor two days ago, was found dead in an abandoned plot nearly one kilometre from her home. Primary examination revealed a deep head injury, raising strong suspicion of murder. The body showed signs of decomposition, indicating it was at least two days old.

Police have taken two individuals into custody—both had spoken to her on the phone before she went missing. Chitrapriya had left home saying she was going to a nearby shop but never returned. The body was discovered after locals reported a foul smell from the area. The exact cause of death will be confirmed after the post-mortem.

malayattoor-missing-girl-found-dead-suspected-murder

Malayattoor, Kerala Crime, Murder Suspected, Missing Girl, Chitrapriya, Police Investigation, Kochi News, Crime Report

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

Related Articles

Popular Categories

spot_imgspot_img