web analytics

മുഹമ്മദ് ഷാഹുൽ നെല്ലിക്കുഴിയിൽ ചതിച്ചു; എറണാകുളം സ്വദേശിയുടെ വീസ തട്ടിപ്പിനിരയായി മലയാളികൾ റിയാദിൽ കുടുങ്ങി; ഭക്ഷണം പോലുമില്ലാതെ…പോരാത്തതിന് കേസും

റിയാദ്: എറണാകുളം സ്വദേശിയുടെ വീസ തട്ടിപ്പിനിരയായി മലയാളികൾ റിയാദിൽ കുടുങ്ങി. മുഹമ്മദ് ഷാഹുൽ നെല്ലിക്കുഴിയിൽ എന്ന വീസ ഏജന്റിന്റെ ചതിയിൽ പെട്ട് റിയാദിൽ എത്തിയ നാല് മലയാളികളാണ് കഴിഞ്ഞ ദിവസം സഹായത്തിനായി കേളി കലാ സാംസ്കാരിക വേദിയെ സമീപിച്ചത്. അങ്കമാലി സ്വദേശി രാഹുൽ, തൃശൂർ ചാലക്കുടി സ്വദേശി അഭിഷേക്, പത്തനംതിട്ട സ്വദേശി ചിക്കു, കോട്ടയം മുണ്ടക്കയം സ്വദേശി അഖിൽ എന്നിവരാണ് സഹായം അഭ്യർഥിച്ച് കേളി കലാ സാംസ്കാരിക വേദിയെ സമീപിച്ചത്.

1500 റിയാൽ അടിസ്ഥാന ശമ്പളവും ട്രിപ്പ് അലവൻസും വാഗ്ദാനം ചെയ്താണ് 1,30,000 രൂപാ കൈപ്പറ്റി മുംബൈ ഏജൻസികളായ ഹെന്ന എന്റർപ്രൈസസ്, പീസ് ഇന്റർനാഷനൽ എന്നിവയിലേക്കെത്തിച്ചത്. ഈ ഏജൻസികൾ 1200 റിയാൽ ശമ്പളവും, താമസ സൗകര്യവും, ഭക്ഷണവും, ട്രിപ്പ് അലവൻസും നൽകുമെന്ന് വാക്കാൽ പറയുകയുംചെയ്തു. എന്നാൽ കൃത്യമായ എഗ്രിമെന്റ് നൽകാതെ റിയാദിലേക്ക് അയക്കുകയുമായിരുന്നു. റിയാദിലെ എക്സിറ്റ് 18ൽ സ്ഥിതിചെയ്യുന്ന ഒരു ട്രാൻസ്പോർട്ട് കമ്പനിയിലേക്ക് ഹെവി ഡ്രൈവർമാരായാണ് ഇവർ എത്തിയത്. എന്നാൽ കമ്പനി ഇവർക്ക് 400 റിയാൽ മാത്രമാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരുന്നത്. ഭക്ഷണമോ, വൃത്തിയുള്ള താമസ സൗകര്യമോ ഒന്നും തന്നെ ഇവിടെ ഉണ്ടായില്ലെന്ന് ഇവർ പറയുന്നു.

ആദ്യ ഒരുമാസം ജോലിക്ക് ഹജരായതിന് കമ്പനി പറഞ്ഞ 400 റിയാൽ മാത്രം ശമ്പളം നൽകി. ഒരുമാസത്തിനിടയിൽ തന്നെ ഭക്ഷണത്തിനും വെള്ളത്തിനുമായി 400 റിയാലിൽ കൂടുതൽ ചെലവായി. തുടർന്നും ജോലിയിൽ തുടരാൻ സാധിക്കില്ലെന്നും കമ്പനിയെയും നാട്ടിലെ ഏജന്റായ മുഹമ്മദ് ഷാഹുലിനെയും അറിയിക്കുകയായിരുന്നു.

പക്ഷെ ഷാഹുൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ജോലിക്ക് ഹജരാകാത്തത്തിനാൽ കമ്പനി 14000 റിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുകയും താമസ സ്ഥലത്തുനിന്നും ഇവരെ പുറത്താക്കുകയും ചെയ്തു. തുടർന്ന് ഭക്ഷണത്തിനും മറ്റുമായി ഏറെ ബുദ്ധിമുട്ടിയെന്നും നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്താൽ റിയാദിലെ ചിലർ ഭക്ഷണത്തിനുള്ള സഹായം നൽകിയിയെന്നുമാണ് ഇവർ പറയുന്നത്.

നിസ്സഹായരായ ഇവർ റിയാദിലെ പല പ്രാദേശിക, രാഷ്ട്രീയ സംഘടനകളെയും സമീപിച്ചെങ്കിലും ഒന്നിനും പരിഹാരമുണ്ടായില്ല. ഒടുവിൽ നാട്ടിലെ ബന്ധുക്കളുടെ നിർദേശ പ്രകാരം കേളി സെക്രട്ടറിയുമായി ബന്ധപെടുകയായിരുന്നു. ഇതിനു ശേഷം കേളി ജീവകാരുണ്യ വിഭാഗം വിഷയത്തിൽ ഇടപെടുകയും എംബസിയിലും, ലേബർ കോടതിയിലും പരാതി നൽകുകയും ചെയ്തു.

എംബസി നിർദേശപ്രകാരം കമ്പനിയുമായി സംസാരിക്കാൻ കേളി ജീവകാരുണ്യ കമ്മിറ്റി അംഗം പിഎൻഎം റഫീക്കിനെ ചുമതലപെടുത്തുകയായിരുന്നു. പിഎൻഎം റഫീക്കിന്റെ നേതൃത്വത്തിൽ കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളുർക്കര, നാസർ പൊന്നാനി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, എന്നിവർ കമ്പനിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ, വീസക്കും ടിക്കറ്റിനുമായി കമ്പനിക്ക് ചെലവായ 9000 റിയാൽ കമ്പനിക്ക് കിട്ടിയാൽ കേസ് പിൻവലിക്കാമെന്നറിയിക്കുകയായിരുന്നു. വീണ്ടും നാട്ടിൽ നിന്നും കമ്പനിക്ക് നൽകേണ്ട തുക വരുത്തി നൽകുകയായിരുന്നു.

കമ്പനി കേസ് പിൻ വലിച്ചതിനെ തുടർന്ന് മൂന്ന് പേർ നാട്ടിലേക്ക് മടങ്ങുകയും ഒരാൾ റിയാദിൽ തന്നെ ജോലി മാറുകയും ചെയ്തിട്ടുണ്ട്. നാട്ടിൽ സ്വകാര്യ ബസുകളിലും മറ്റും ജോലി ചെയ്തിരുന്ന ഈ യുവാക്കൾ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനായാണ് പ്രവാസജീവിതം തിരഞ്ഞെടുത്തത്, ചിക്കു ഒഴികെ ബാക്കി മൂന്നു പേരും ആദ്യമായാണ് പ്രവാസം സ്വീകരിക്കുന്നത്. സഹായത്തിന് കേളിക്ക് നന്ദി പറയുകയും നാട്ടിലെത്തിയാൽ ഏജന്റ് ഷാഹുലിനെതിരെ നഷ്ട പരിഹാരത്തിന് പരാതി നൽകുമെന്നും ഇവർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക്

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക് തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരിലുണ്ടായ...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

Related Articles

Popular Categories

spot_imgspot_img