മനുഷ്യക്കടത്തിനിരയായി കംബോഡിയയിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ ; പരസ്യകമ്പനിയിൽ ജോലിക്കെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോയി

കംബോഡിയയിൽ കുടുങ്ങിയ മലയാളികൾ ഇന്ത്യൻ എംബസിയിൽ എത്തി. ഇവരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. മനുഷ്യക്കടത്തിനിരയായ ഇവരെ കൊണ്ട് ഓൺലൈൻ തട്ടിപ്പ് നടത്താൻ ശ്രമിച്ചുവെന്നും പറയുന്നു.

കഴിഞ്ഞ നാലിന് കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിൽ നിന്നും പോയ മലയാളികളാണ് കംബോഡിയയിൽ കുടുങ്ങിയത്. ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകി. കോഴിക്കോട് ചെറുവത്തൂർ സ്വദേശി ഇവരെ തൊഴിലുടമയിൽ നിന്നും പണം വാങ്ങി കൈമാറിയെന്നാണ് പരാതി.

രണ്ടുലക്ഷം രൂപ വാങ്ങി തങ്ങളെ വിറ്റുവെന്ന് രക്ഷപ്പെട്ടവർ പറയുന്നു. ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ഫോണും യാത്രാ രേഖകളും പിടിച്ചുവച്ചുവെന്നും അവർ പറഞ്ഞു. പരസ്യകമ്പനിയിൽ ജോലിക്കെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്. ഓൺലൈൻ തട്ടിപ്പ് നടത്താൻ പ്രേരിപ്പിച്ചുവെന്നും ഇരയായവർ പറയുന്നു.

നാട്ടിലുള്ള ആളുകളെ ഓൺലൈൻ വഴി തട്ടിപ്പിനിരയാക്കണമെന്ന് സംഘം ഇവരോട് ആവശ്യപ്പെട്ടു. അതിനുള്ള ട്രെയിനിംഗ് നൽകിയെന്നും നിരസിച്ചതോടെ മർദിച്ചെന്നുമാണ് പരാതി. എട്ടു യുവാക്കളിൽ ഒരാൾ ഇപ്പോഴും അവരുടെ തടങ്കലിലാണെന്നും അയാൾക്ക് രക്ഷപ്പെടാനായില്ലെന്നും യുവാക്കൾ പറഞ്ഞു.

English summary : Malayalis trapped in Cambodia due to human trafficking are safe; He was taken to believe that he was working in an advertising company

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക്...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ...

Related Articles

Popular Categories

spot_imgspot_img