web analytics

യു.കെ യിൽ വീണ്ടും മലയാളി യുവാവിന്റെ മരണം; ആത്മഹത്യയെന്ന്‌ സംശയം

കോൺഗ്രസ് കട്ടപ്പന മണ്ഡലം മുൻ പ്രസിഡന്റ് ജോയി പൊരുന്നോലിയുടെ മകൻ അനീഷ് (44) യു.കെ.യിൽ അന്തരിച്ചു. വർഷങ്ങളായി യുവാവ് യുവാവും ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബം യു.കെ.യിലെ പ്രസ്റ്റണിലായിരുന്നു. Malayali youth dies again in UK; Suicide is suspected

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് യുവാവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നതായും തുടർന്ന് മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന. യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പോലീസിന് ലഭിച്ചതായാണ് സൂചന. യു.കെ.യിലെ മെഡ്സ്റ്റണിൽ കാൻസർ ചികിത്സയിലായിരുന്ന ബിന്ദു വിമൽ എന്ന മലയാളി യുവതിയും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് യു കെ യിൽ ഭാര്യ മരിച്ച് ഒരു ദിവസം തികയും മുമ്പേ ഭർത്താവ് ആത്മഹത്യ ചെയ്ത വാർത്ത നാം വായിച്ചത്. അതിന്റെ നടുക്കം മാറും മുമ്പേയാണ് വീണ്ടും മരണം നടന്നിരിക്കുന്നത്. പ​ന​ച്ചി​ക്കാ​ട് ചോ​ഴി​യ​ക്കാ​ട് വ​ലി​യ​പ​റ​മ്പി​ൽ അ​നി​ൽ ചെ​റി​യാനെ (40)യാണ് കഴിഞ്ഞ ദിവസം യു.കെയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അ​വ​ധി​ക​ഴി​ഞ്ഞ് നാ​ട്ടി​ൽ​നി​ന്നും യു​കെ​യി​ലെ​ത്തി​യതായിരുന്നു അനിലും ഭാര്യ സോണിയയും.തിരികെ എത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞുവീ​ണാണ് സോണിയ മ​രിച്ചത്. ഇതിന് പിന്നാലെയാണ് അനിലിൻ്റെ മരണം​.

ഭാര്യ മരിച്ചതിൻ്റെ മാനസീക വിഷമത്തിലായിരുന്നു അനിൽ. ഞാൻ പോകുന്നു എന്ന് സുഹൃത്തിന് മെസേജ് അയച്ചിരുന്നതായാണ് വിവരം.സോണിയ റെ​ഡ്ഡി​ച്ച് വേ​സ്റ്റ​ർ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യി​രു​ന്നു. അനിലിൻ്റേയും സോണിയയുടേയും പ്രണയവിവാഹമായിരുന്നു.

നാ​ട്ടി​ൽ​നി​ന്നും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​യു​കെ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ സോ​ണി​യ ഡൂ​ട്ടി​ക്ക് പോ​കു​വാ​നാ​യി കു​ളി​ക്കു​ന്ന​തി​ന് ബാ​ത്ത് റൂ​മി​ലേ​ക്ക് പോ​കു​മ്പോ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സ് എ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ര​ണ്ടു വ​ർ​ഷം മുമ്പാ​ണ് സോ​ണി​യ യു ​കെ​യി​ൽ ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് അ​നി​ലും മ​ക്ക​ളും യു ​കെ​യി​ലെ​ത്തി. 17 ദി​വ​സ​ങ്ങ​ൾ​ക്ക് മുമ്പാണ് ഇ​വ​ർ കു​ടും​ബ​സ​മേ​തം അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. നാട്ടിലുള്ള സ്വത്തുവകകൾ വിൽപ്പന നടത്തിയ ശേഷമാണ് അനിലും കുടുംബവും യു.കെയിലേക്ക് കുടിയേറിയത്.

READ ALSO: രണ്ടു മക്കളെ പറ്റി പോലും ഓർത്തില്ല; ഞാൻ പോകുന്നു എന്ന് വാട്സാപ്പിൽ മെസേജ്; യു.കെയിൽ കുഴഞ്ഞുവീണ് മരിച്ച നഴ്സിൻ്റെ ഭർത്താവും മരിച്ച നിലയിൽ

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപ്പന; ആറര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മീൻപിടിക്കാനെന്ന വ്യാജേന കഞ്ചാവ് വിൽപ്പന; ആറര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ തൃശൂർ:...

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ് ഇടിഞ്ഞു

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ്...

ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടാൻ യുവതിയുടെ ‘ഹാക്ക്’; വീഡിയോ വൈറൽ

ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടാൻ യുവതിയുടെ ‘ഹാക്ക്’; വീഡിയോ വൈറൽ മുംബൈ: മുംബൈ...

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം തുടരും

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം...

ഗുരുവായൂർ ഉത്സവത്തിന് പള്ളിവേട്ടയുടെ ഭക്തിനിറവ്; ഭഗവാൻ നാളെ ആറാടും

തൃശൂർ: ലോകമെമ്പാടുമുള്ള മലയാളികളുടെ പുണ്യകേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ...

ഒരു കാലത്ത് സച്ചിൻ ടെണ്ടുൽക്കർ ക്രീസിൽ എത്തിയാൽ മുഴുവൻ രാജ്യവും ഉറ്റുനോക്കിയിരുന്ന പോലെ, ഇന്ന് സഞ്ജു സാംസൺ ബാറ്റ് ചെയ്യുമ്പോൾ….

ഒരു കാലത്ത് സച്ചിൻ ടെണ്ടുൽക്കർ ക്രീസിൽ എത്തിയാൽ മുഴുവൻ രാജ്യവും ഉറ്റുനോക്കിയിരുന്ന...

Related Articles

Popular Categories

spot_imgspot_img