വീണ്ടും മലയാളിയെ അനുഗ്രഹിച്ച് ഭാഗ്യദേവത. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി മലയാളി യുവാവ്. 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം)യാണ് സമ്മാനം ലഭിച്ചത്. ഷാര്‍ജയില്‍ താമസിക്കുന്ന പ്രിന്‍സ് ലോലശ്ശേരി സെബാസ്റ്റ്യന്‍ എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചത്. Malayali won 46 crore rupees in the big ticket draw
ഒക്‌ടോബർ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് പ്രിന്‍സ് വാങ്ങിയത്സമ്മാനത്തുക തന്‍റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്ന് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പ്രിൻസ് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്.
തന്‍റെ വിജയത്തെക്കുറിച്ച് സുഹൃത്തുക്കളിൽ നിന്നാണ് ആദ്യം കേട്ടതെന്ന് പ്രിൻസ് പറഞ്ഞു. എങ്കിലും കേട്ടപാടെ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചഡിൽ നിന്നും ബൗച്രയിൽ നിന്നും ഫോൺ കോൾ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്. എട്ട് വർഷമായി ഷാർജയിൽ താമസിക്കുന്ന പ്രിൻസ് ഒക്‌ടോബർ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്.