കാനഡയിൽ മലയാളി യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശിനിയായ യുവതിയാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനെ കാണാനില്ല. ചാലക്കുടി കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ പൗലോസിന്റെ ഭാര്യ ഡോണ ആണ് മരിച്ചത്. ദിവസങ്ങളായി വീട് പൂട്ടിക്കിടക്കുന്ന വിവരമറിഞ്ഞ പോലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ലാൽ പൗലോസിനെ കാണാനില്ല. ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പോലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.