ഓസ്‌ട്രേലിയയിൽ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ മലയാളി ഭാര്യയ്ക്കും കാമുകനും കനത്ത ശിക്ഷ..! നിർണായക തെളിവായി ആ ഡയറിക്കുറിപ്പുകൾ

ഓസ്‌ട്രേലിയയിലെ മെൽബണിൽ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും തടവ്. ഭർത്താവ് സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിൽ സാമിന്റെ ഭാര്യ സോഫിയക്ക് 22 വർഷം തടവ് ശിക്ഷയാണ് ലഭിച്ചത്.

സോഫിയുടെ കാമുകനും പ്രധാന പ്രതിയുമായ അരുൺ കമലാസനന് 27 വർഷം തടവ് ശിക്ഷയും വിധിച്ചു. ഫെബ്രുവരിയിൽ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിക്ടോറിയൻ സുപ്രീം കോടതിയാണ് വിധി പ്രസ്താവിച്ചത്.

കൊല്ലം സ്വദേശികളായ സാമും സോഫിയയും തമ്മിൽ പ്രണയവിവാഹമായിരുന്നു. എന്നാൽ, വിവാഹശേഷവും സോഫിയക്ക് അരുണുമായി ബന്ധമുണ്ടായിരുന്നു.മെൽബണിൽ താമസിക്കുന്നതിനിടെ ഇരുവരും ചേർന്ന് സാമിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയും ആയിരുന്നു.

2015 ഒക്ടോബർ 13ന് ആയിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന സാമിനെ കൊലപ്പെടുത്താനായി സോഫിയയും അരുണും ചേർന്ന് ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി സാമിന്റെ വായിലേക്ക് ഒഴിച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് സാം ഉറക്കത്തിൽ മരിച്ചുവെന്ന് സോഫിയ വീട്ടുകാരെ അറിയിച്ചു.

ഒരു വർഷത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പോലീസ് കണ്ടെത്തിയത്. സാമിനെ മുൻപും ഇവർ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. സോഫിയയുടെയും അരുണിൻ്റെയും ഡയറിക്കുറിപ്പുകളും കോടതിയിൽ നിർണായക തെളിവായി.

പോസ്റ്റ്‌മോർട്ടത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. . തുടർന്ന് നടത്തിയ അന്വേഷണത്തിൽ സോഫിയയും അരുണും അറസ്റ്റിലായി.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു....

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി തിരുവനന്തപുരം: ചിറയിന്‍കീഴിൽ കോളജ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img