കോഴിക്കോട്: മലയാളി സൈനികൻ മേഘാലയയിലെ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. അത്തോളി സ്വദേശിയായ സൈനികനാണ് ചിറാപുഞ്ചിയിൽ മരിച്ചത്. കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. വിനോദ യാത്രയ്ക്കിടെ അപകടം സംഭവിക്കുകയായിരുന്നു.
കുടുംബവുമൊത്ത് വിനോദയാത്രക്ക് പോയതാണ് സൈനികൻ അനീഷ്. ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ഹവിൽദാറായ അനീഷ് അവധി കഴിഞ്ഞ് മെയ് 12നായിരുന്നു കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്. 2004 ലായിരുന്നു സൈന്യത്തിൽ പ്രവേശിച്ചത്.
മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. അമ്മ: യശോദ, ഭാര്യ: സജിന. മക്കൾ: അവന്തിക, അനന്തു
Read Also: 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു
Read Also: 20.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ