web analytics

പള്ളിയിലെ റൊമാൻസ് മതവികാരം വ്രണപ്പെടുത്തുന്നു; പരംസുന്ദരിക്കെതിരെ പരാതി…മലയാളികൾ എല്ലായിടത്തും മുല്ലപ്പൂവ് ചൂടി മോഹിനിയാട്ടം കളിച്ചു നടക്കുന്നവരല്ല…

പള്ളിയിലെ റൊമാൻസ് മതവികാരം വ്രണപ്പെടുത്തുന്നു; പരംസുന്ദരിക്കെതിരെ പരാതി…മലയാളികൾ എല്ലായിടത്തും മുല്ലപ്പൂവ് ചൂടി മോഹിനിയാട്ടം കളിച്ചു നടക്കുന്നവരല്ല…

സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം പരംസുന്ദരി ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദത്തിൽ. ട്രെയിലറിലെ ചില രംഗങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് വാച്ച്‌ഡോഗ് ഫൗണ്ടേഷൻ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയിലെ പ്രണയരംഗങ്ങൾ ഒരു പള്ളിയുടെ അകത്താണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ക്രിസ്ത്യാനികളുടെ പവിത്രമായ ആരാധനാലയത്തെ “അസഭ്യ രംഗങ്ങൾ”ക്കായുള്ള വേദിയായി ചിത്രീകരിച്ചതിനെതിരെ സംഘടന ശക്തമായ പ്രതിഷേധം അറിയിച്ചു.

വാച്ച്‌ഡോഗ് ഫൗണ്ടേഷൻ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ (CBFC), മുംബൈ പോലീസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, മഹാരാഷ്ട്ര സർക്കാർ എന്നിവർക്ക് കത്തയച്ചു. രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ച സംഘടന, നടപടിയില്ലെങ്കിൽ പൊതുജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. കൂടാതെ, പ്രധാന അഭിനേതാക്കൾക്കും സംവിധായകനും നിർമ്മാതാക്കൾക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പരംസുന്ദരിയിൽ സിദ്ധാർത്ഥ് മൽഹോത്ര പരം എന്ന പഞ്ചാബി യുവാവിനെയും, ജാൻവി കപൂർ ദക്ഷിണേന്ത്യൻ പെൺകുട്ടിയായ സുന്ദരിയെയും അവതരിപ്പിക്കുന്നു. ഭാഷയും സാംസ്കാരിക ഭിന്നതകളും മറികടന്ന് രൂപപ്പെടുന്ന അവരുടെ പ്രണയകഥയാണ് ചിത്രത്തിന്റെ കേന്ദ്ര വിഷയം.

തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ രാജീവ് ഖണ്ഡേൽവാൾ, ആകാശ് ദഹിയ, മൻജോത് സിംഗ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം 2025 ഓഗസ്റ്റ് 29ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ്.

മലയാളികൾ എല്ലായിടത്തും മുല്ലപ്പൂവ് ചൂടി മോഹിനിയാട്ടം കളിച്ചു നടക്കുന്നവരല്ല

ബോളിവുഡ് ചിത്രം പരം സുന്ദരിയിൽ ജാൻവി കപൂർ അവതരിപ്പിക്കുന്ന മലയാളി കഥാപാത്രത്തെതിരെ ഗായികയും നടിയുമായ പവിത്ര മേനോൻ വിമർശനവുമായി രംഗത്തെത്തി. “മലയാളികൾ എല്ലായിടത്തും മുല്ലപ്പൂവ് ചൂടി മോഹിനിയാട്ടം കളിച്ചു നടക്കുന്നവരല്ല. സാധാരണക്കാരായ മറ്റെല്ലാവരെയും പോലെ നമ്മൾ സംസാരിക്കുന്നു” എന്നായിരുന്നു പവിത്രയുടെ പ്രതികരണം.

ജാൻവി കപൂറിന്റെ കാസ്റ്റിങ്ങിനെതിരെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. “ഒരു മലയാളി നടിയെ കണ്ടെത്താൻ ഇത്രയും ബുദ്ധിമുട്ടാണോ?” എന്ന കുറിപ്പോടെയാണ് പവിത്ര വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ, കോപ്പിറൈറ്റ് പ്രശ്നം ചൂണ്ടിക്കാട്ടി ചിത്രം നിർമാതാക്കളായ മാഡോക് ഫിലിംസ് വീഡിയോ നീക്കം ചെയ്തു. തുടർന്ന്, “Re-released” എന്ന തലക്കെട്ടോടെ പവിത്ര വീണ്ടും വീഡിയോ പങ്കുവച്ചു.

“ജാൻവി കപൂറിനോട് എനിക്ക് യാതൊരു വിദ്വേഷവുമില്ല. പക്ഷേ, മലയാളത്തെ ഇങ്ങനെ തെറ്റായി അവതരിപ്പിക്കരുത്. ഒരു മലയാളി കഥാപാത്രത്തിന് അനുയോജ്യമായൊരു നടിയെ കണ്ടെത്താൻ കഴിയില്ലേ? മലയാളികൾക്ക് കഴിവില്ലെന്ന് ആരാണ് പറഞ്ഞത്?” – വിഡിയോയിൽ പവിത്ര ചോദിച്ചു.

90കളിലെ മലയാള സിനിമകളിൽ പഞ്ചാബികളെ ‘ബല്ലേ ബല്ലേ’ രീതിയിൽ കാർട്ടൂൺ പോലെ ചിത്രീകരിച്ചിരുന്നെങ്കിലും ഇന്ന് കാലം മാറിയെന്ന് അവൾ ചൂണ്ടിക്കാട്ടി. “2025-ൽ ഒരു മലയാളി എങ്ങനെയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. മലയാളികൾ എല്ലായിടത്തും മോഹിനിയാട്ടം കളിച്ച് നടക്കുന്നവരല്ല,” – ട്രെയിലറിലെ ജാൻവിയുടെ സംഭാഷണം ഉദ്ധരിച്ച് പവിത്ര പറഞ്ഞു.

വിഡിയോയിൽ ഹിന്ദിയിലാണ് അവൾ സംസാരിച്ചിരിക്കുന്നത്. “ഒരു ഹിന്ദി സിനിമയിൽ മലയാളി കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു മലയാളി നടിയെ കണ്ടെത്തുന്നത് അത്രയും ബുദ്ധിമുട്ടാണോ?” എന്ന് മലയാളത്തിലുമവൾ കൂട്ടിച്ചേർത്തു. “ജാൻവിയോട് എനിക്ക് വിരോധമില്ല, പക്ഷേ ഇത്തരത്തിലുള്ള അവതരണം സ്വയം പരിഹാസ്യമായിത്തീരുന്നു” – എന്നാണ് അവളുടെ കുറിപ്പ്.

ഗായികയായും അഭിനേത്രിയായും അറിയപ്പെടുന്ന പവിത്ര മേനോൻ മിലി, ജാക്ക് ആൻഡ് ഡാനിയൽ തുടങ്ങിയ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ Spit It Out, Margot പോലുള്ള ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഡൽഹിയും കേരളവും പശ്ചാത്തലമായുള്ള രണ്ട് പ്രധാന കഥാപാത്രങ്ങളുടെ ക്രോസ്-കൾച്ചറൽ പ്രണയമാണ് പരം സുന്ദരിയുടെ കഥ. സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ രാജീവ് ഖണ്ഡേൽവാൾ, ആകാശ് ദഹിയ, രൺജി പണിക്കർ എന്നിവരും അഭിനയിക്കുന്നു. തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന ചിത്രം 2025 ഓഗസ്റ്റ് 29-ന് റിലീസ് ചെയ്യും.

English Summary:

Malayali singer-actress Pavithra Menon slams the casting of Janhvi Kapoor in Param Sundari, saying Malayalis are wrongly stereotyped. She urges Bollywood to cast authentic Malayalam actors instead of misrepresenting culture.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ ലേഖനം

പിഎം ശ്രീ വിവാദം: ശക്തമായ നിലപാടുമായി സിപിഐ; പത്രങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയുടെ...

മൃതദേഹം സംസ്കരിക്കാൻ സ്വന്തം ഭൂമി ഇല്ലാത്ത അയല്‍വാസിക്ക്അന്ത്യവിശ്രമത്തിന് സ്വന്തം ഭൂമി നൽകി മുന്‍ പഞ്ചായത്ത് അംഗം

മൃതദേഹം സംസ്കരിക്കാൻ സ്വന്തം ഭൂമി ഇല്ലാത്ത അയല്‍വാസിക്ക്അന്ത്യവിശ്രമത്തിന് സ്വന്തം ഭൂമി നൽകി...

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി ശുപാര്‍ശ വിവാദം.

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി ശുപാര്‍ശ...

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില...

മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

വെറ്ററിനറി സർവകലാശാലയിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു തൃശ്ശൂർ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ...

Related Articles

Popular Categories

spot_imgspot_img