web analytics

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതപരിവര്‍ത്തനാരോപണത്തെ തുടര്‍ന്ന് മലയാളി പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു.

തിരുവനന്തപുരം സ്വദേശിയായ പാസ്റ്റര്‍ ആല്‍ബിനെയാണ് (Pastor Alb) ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളെ കോടതിയില്‍ ഹാജരാക്കാതെ പൊലീസ് അനാവശ്യമായി തടഞ്ഞുവെക്കുകയാണെന്ന ഗുരുതരമായ ആരോപണങ്ങളും ഉയരുന്നുണ്ട്.

നേരത്തെ സമാനമായ കേസില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ച ശേഷം വീണ്ടും മതപരിവര്‍ത്തനം നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ മാസം 13ന് ആല്‍ബിനെ കസ്റ്റഡിയിലെടുത്തത്.

ആല്‍ബിനൊപ്പം ഉണ്ടായിരുന്ന ഭാര്യയെയും ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്യലിന് ശേഷം അവരെ വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്.

അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വ്യക്തതയില്ലെന്നും, നിയമപ്രകാരം കോടതിയില്‍ ഹാജരാക്കേണ്ട സമയപരിധി ലംഘിക്കപ്പെട്ടുവെന്നുമാണ് ബന്ധുക്കളും പിന്തുണക്കുന്ന സംഘടനകളും ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.

മതപരിവര്‍ത്തനാരോപണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിട്ട് പൊലീസ് നടപടികള്‍ ശക്തമാകുകയാണെന്നും, ഇത് മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്നും വിമര്‍ശനം ഉയരുന്നു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി കന്യാസ്ത്രീകളെയും പാസ്റ്റര്‍മാരെയും മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്.

ഇതിന്റെ ഭാഗമായിട്ടാണ് കാണ്‍പൂര്‍ സംഭവവും ചര്‍ച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നീ കന്യാസ്ത്രീകളെയാണ് റെയില്‍വേ പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്.

ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്താനും ശ്രമിച്ചുവെന്നായിരുന്നു പ്രധാന ആരോപണം. ഇവരോടൊപ്പം സുഖ്മാന്‍ മണ്ഡാവി എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസ് പിന്നീട് ഛത്തീസ്ഗഡ് പൊലീസിന് കൈമാറി. അറസ്റ്റിലായ കന്യാസ്ത്രീകളെ ദുർഗിലെ കൊടുംകുറ്റവാളികള്‍ കഴിയുന്ന ജയിലിലേക്ക് മാറ്റിയ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

ഒടുവില്‍ ഒമ്പത് ദിവസത്തെ തടങ്കലിന് ശേഷം കടുത്ത വ്യവസ്ഥകളോടെ എന്‍ഐഎ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന് പറയാനാകുമോ? 

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന്...

Other news

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിൽ വിരോധം; അയൽവാസിയുടെ വെട്ടേറ്റ് പാലക്കാട് കുടുംബനാഥൻ കൊല്ലപ്പെട്ടു

മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; അയൽവാസിയുടെ വെട്ടേറ്റ് പാലക്കാട് കുടുംബനാഥൻ കൊല്ലപ്പെട്ടു പാലക്കാട്:...

പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചിൽ: മകളുമായുള്ള യുവാവിന്റെ ബന്ധത്തെ ചോദ്യം ചെയ്തത് പ്രകോപനം

പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി പാലക്കാട് ജില്ലയിലെ മംഗലംഡാമിന് സമീപമുള്ള...

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി തിരുവനന്തപുരം: യു.ഡി.എഫ് പ്രലോഭനങ്ങൾക്കും സഭയുടെ സമ്മർദ്ദങ്ങൾക്കും വഴങ്ങി...

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും തിരുനാവായ: കേരളത്തിന്റെ...

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും

നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും കൊച്ചി:...

Related Articles

Popular Categories

spot_imgspot_img