web analytics

“ബ്രിട്ടനിൽ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സജീവ പ്രവർത്തകയ്ക്ക്”

ബ്രിട്ടനിൽ മലയാളി നഴ്സിന് കുത്തേറ്റു. ശനിയാഴ്ച രാത്രി 11.30ന് ആണ് സംഭവം. മാഞ്ചസ്റ്റർ റോയൽ ഓൾഡ് ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാൻ എന്ന നഴ്സിനെയാണ് റൗമോൺ ഹക്ക് (37) എന്നയാൾ കുത്തി പരുക്കേല്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തായി ബ്രിട്ടീഷ് പത്രമായ ‘ദ സൺ’ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

രണ്ട് കുട്ടികളുടെ മാതാവായ അച്ചാമ്മയെ യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് കുത്തി പരുക്കേല്പിച്ചത്. നരഹത്യാശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ജീവാപായം ഉണ്ടാക്കും വിധത്തിലുള്ള പരിക്കേറ്റിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. പ്രതിയെ മാഞ്ചസ്റ്റർ മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 18വരെ റിമാൻ്റ് ചെയ്തു.

വളരെ ആത്മാർത്ഥതയോടും ഊർജ്ജസ്വലമായും ജോലി ചെയ്യുന്ന വ്യക്തിയാണ് അച്ചാമ്മ എന്നാണ് റോയൽ ഓൾഡ് ഹാം ഹോസ്പിറ്റലിലെ ജീവനക്കാരിയെ ഉദ്ധരിച്ചു കൊണ്ട് ‘ദ സൺ’ റിപ്പോർട്ടിൽ പറയുന്നു. നഴ്സിന് നേരെയുണ്ടായ ആക്രമത്തിൽ ജീവനക്കാരുടെ സംഘടന നടുക്കം രേഖപ്പെടുത്തി. മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സജീവ പ്രവർത്തകയാണ് അച്ചാമ്മ ചെറിയാൻ. കഴിഞ്ഞ 10 വർഷമായി ഈ ആശുപത്രിയിൽ ജോലി ചെയ്തുവരികയാണ്.

ദേശീയ അന്തർദേശീയ മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തതോടെ സംഭവം ലോക മലയാളികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഇതിനിടെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച അച്ചാമയുടെ ഫോട്ടോ സംബന്ധിച്ച് ആശയകുഴപ്പങ്ങൾ പ്രചരിക്കുന്നുണ്ട്. കുത്തേറ്റ നഴ്സിൻ്റെ ഫോട്ടോ അല്ല മാധ്യമങ്ങളിൽ വന്നതെന്നാണ് ആക്ഷേപം. ഇതേ തുടർന്ന് ന്യൂസ് 4 മീഡിയ പ്രസിദ്ധീകരിച്ച ചിത്രം വാർത്തയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. ഫോട്ടോയിലെ ആശയകുഴപ്പം പരിഹരിച്ച ശേഷം ഫോട്ടോ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി വിശാഖപട്ടണം: രാജ്യത്തെ 20 സംസ്ഥാനങ്ങൾ...

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

Related Articles

Popular Categories

spot_imgspot_img