ഭോപ്പാലിൽ മലയാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി മായ ടി എം. ആണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തിൽ മായയുടെ സുഹൃത്ത് ദീപക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ചയോടെയാണ് മായയെ മരിച്ച നിലയിൽ ദീപക് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിൽ പരുക്കേറ്റ ലക്ഷണങ്ങളുണ്ട്. ദീപക്കിനെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. ഫ്ലാറ്റിലും മറ്റ് പരിസരങ്ങളിലും പൊലീസ് അന്വേഷണം നടത്തി.