web analytics

യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍

 യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍

കൊച്ചി: യുകെ സർക്കാരിന്റെ ഔദ്യോഗിക എൻഡോഴ്‌സ്‌മെന്റ് ബോഡി നൽകുന്ന ‘ഇന്നൊവേറ്റർ ഓഫ് ദി ഇയർ’ പുരസ്‌കാരത്തിന് മലയാളി സംരംഭകരായ ഹെർമർച്ചീസ് ബാലനും സിറിൽ റോയിയും അർഹരായി. 

യുകെ ഹോം ഓഫിസിന്റെ Innovator Founder Visa പദ്ധതിയുടെ ഭാഗമായ ഔദ്യോഗിക എൻഡോഴ്‌സ്‌മെന്റ് ബോഡിയായ ‘എൻവെസ്റ്റേഴ്സ് ലിമിറ്റഡ്’ നൽകുന്ന പുരസ്‌കാരമാണ് ഇരുവരും നേടിയത്.

യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികൾക്ക് പരിഹാരമാകുന്ന ലക്ഷ്യബോധമുള്ള സ്റ്റാർട്ടപ്പ് സംരംഭം വികസിപ്പിച്ചതിനാണ് ഈ അംഗീകാരം. 

യുകെ ഗവൺമെന്റിന്റെ ഇന്നൊവേറ്റർ ഫൗണ്ടർ വിസയിലൂടെ യുകെയിലെത്തി ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റുന്നവരെയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്ത് വിഭാഗങ്ങളിലായി 750-ലധികം സ്റ്റാർട്ടപ്പുകളെയാണ് പരിഗണനയ്ക്കെടുത്തത്. 

ഇതിൽ നിന്നാണ് മലയാളി സംരംഭകരായ ഹെർമർച്ചീസിനെയും സിറിളിനെയും പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

ഇന്ത്യയിൽ നിന്ന് യുകെ സ്റ്റാർട്ടപ്പ് വിസ നേടിയ ചുരുക്കം ചില സംരംഭകരിൽ ഹെർമർച്ചീസും സിറിലും ഉൾപ്പെടുന്നു.

 യുകെയിലെ ആരോഗ്യപരിപാലന മേഖലയിലെ നിർണായക വെല്ലുവിളികൾക്ക് സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ ‘മെന്റർ മെർലിൻ യു.കെ. ലിമിറ്റഡ്’ എന്ന ഹെൽത്ത്‌കെയർ ട്രെയിനിംഗ്–ടെക്‌നോളജി കമ്പനിയാണ് ആരംഭിച്ചത്.

ഈ സംരംഭത്തിലൂടെ യുകെയിൽ നേരിട്ടിരുന്ന നഴ്സുമാരുടെ ക്ഷാമം മറികടക്കുന്നതിനായി ഫലപ്രദമായ പരിശീലന സംവിധാനങ്ങളും സാങ്കേതിക പരിഹാരങ്ങളും അവതരിപ്പിച്ചതാണ് പുരസ്‌കാരത്തിന് പ്രധാനമായി പരിഗണിക്കപ്പെട്ടത്.

2019ൽ നിലവിൽ വന്ന സ്റ്റാർട്ടപ്പ് വിസയും ഇന്നൊവേറ്റർ ഫൗണ്ടർ വിസയും ആരംഭിച്ചതിനുശേഷം ഇത്തരത്തിൽ അവാർഡ് നൽകുന്നത് ഇതാദ്യമായാണെന്ന് അധികൃതർ അറിയിച്ചു. 

തുടക്കം മുതൽ ഈ പദ്ധതിയുടെ ഭാഗമായി എത്തിയ എല്ലാ സംരംഭകരെയും പരിഗണിച്ച ശേഷമാണ് ഹെർമർച്ചീസിനെയും സിറിലിനെയും പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

ഇന്നൊവേറ്റർ ഓഫ് ദി ഇയർ പുരസ്‌കാരത്തിനായി മത്സരിച്ച നൂറുകണക്കിന് അന്താരാഷ്ട്ര കമ്പനികളിൽ ദീർഘവീക്ഷണമുള്ള ആശയം, ധീരമായ കാഴ്ചപ്പാട്, കാര്യക്ഷമമായ നിർവഹണം, സാമൂഹിക സ്വാധീനം എന്നിവയിലൂടെ ‘മെന്റർ മെർലിൻ’ വ്യത്യസ്തമായി തിളങ്ങിയതായി വിലയിരുത്തപ്പെട്ടു. 

വെറും നാല് വർഷം കൊണ്ടാണ് ഈ സ്ഥാപനം ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട സ്ഥാപനമായി വളർന്നത്.

കേരളത്തിനും ഇന്ത്യയുടെ വളർന്നുവരുന്ന ആഗോള സ്റ്റാർട്ടപ്പ് സാന്നിധ്യത്തിനും അഭിമാനകരമായ നേട്ടമാണ് ഈ പുരസ്‌കാരം. 

സാമൂഹിക ഉത്തരവാദിത്വം നിലനിർത്തിക്കൊണ്ട് ആഗോളതലത്തിൽ പ്രസക്തമായ പരിഹാരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ സംരംഭകർക്ക് ഈ നേട്ടം പ്രചോദനമാകുമെന്ന് ഇരുവരും പറഞ്ഞു.

തുടക്കം മുതൽ തങ്ങൾക്ക് പിന്തുണയും സഹകരണവും നൽകിയ എല്ലാവർക്കും ഈ പുരസ്‌കാരം സമർപ്പിക്കുന്നതായി ഹെർമർച്ചീസ് പറഞ്ഞു. 

കേരളത്തിൽ നിന്ന് കൂടുതൽ യുവസംരംഭകർ ആശയങ്ങളുമായി മുന്നോട്ട് വരാനും ആഗോള അവസരങ്ങൾ തേടാനും ഈ അംഗീകാരം പ്രചോദനമാകുമെന്ന് സിറിൽ അഭിപ്രായപ്പെട്ടു.

തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ് ഹെർമർച്ചീസ്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് സിറിൽ റോയ്.

2023ലും 2024ലും യുകെ എൻഎച്ച്എസിന്റെ 75-ാം വാർഷിക പ്രസിദ്ധീകരണത്തിലും കോമൺവെൽത്തിന്റെ 75-ാം വാർഷിക പ്രസിദ്ധീകരണത്തിലും മെന്റർ മെർലിൻ യു.കെ. ലിമിറ്റഡ് ഇടം നേടിയിരുന്നു.

നിക്ഷേപ–ഇന്നൊവേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന യുകെ ആസ്ഥാനമായ പ്രമുഖ സ്ഥാപനമാണ് എൻവെസ്റ്റേഴ്സ് ലിമിറ്റഡ്. 

യുകെയിൽ നൂതന സംരംഭങ്ങൾ ആരംഭിക്കാനും അവയെ വിപുലീകരിക്കാനും ആഗ്രഹിക്കുന്ന സംരംഭകർക്കായി മെന്റർഷിപ്പ്, നിക്ഷേപക ശൃംഖലകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്ന സ്ഥാപനമാണിത്.

English Summary

Malayali entrepreneurs Hermarchies Balan and Cyril Roy have won the UK ‘Innovator of the Year’ award for developing a healthcare-focused startup that addresses key challenges in the UK health sector. Their company, Mentor Merlin UK Ltd, was recognised for its technology-driven solutions and contribution to easing the nursing shortage in the UK.

malayali-entrepreneurs-win-uk-innovator-of-the-year-award

UK Innovator of the Year, Malayali entrepreneurs, Hermarchies Balan, Cyril Roy, Mentor Merlin UK, UK healthcare startup, Innovator Founder Visa, Kerala startup, Indian startups, UK awards

spot_imgspot_img
spot_imgspot_img

Latest news

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

Other news

‘ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം’; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ

'ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം'; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ കണ്ണൂർ:...

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം:കാര്യങ്ങളിൽ വിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക്...

36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; കൂടുപൊളിച്ച് അതിക്രമം

36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; കൂടുപൊളിച്ച് അതിക്രമം കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ വീടിനുപിറകിലെ...

ലാലേട്ടന്റെ ആദ്യ നായകൻ; പക്ഷേ സിനിമയിൽ ഭാഗ്യം തുണച്ചില്ല! ‘തിരനോട്ടം’ ഹീറോയുടെ കഥ

ലാലേട്ടന്റെ ആദ്യ നായകൻ; പക്ഷേ സിനിമയിൽ ഭാഗ്യം തുണച്ചില്ല! 'തിരനോട്ടം' ഹീറോയുടെ...

എടക്കരയിൽ വഴിയാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം: ഹരിതകർമസേന അംഗത്തിനും തൊഴിലാളിക്കും പരിക്ക്

എടക്കരയിൽ വഴിയാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം: ഹരിതകർമസേന അംഗത്തിനും തൊഴിലാളിക്കും പരിക്ക് എടക്കര:...

Related Articles

Popular Categories

spot_imgspot_img