പുതുവർഷത്തിൽ വടക്കൻ അയർലൻഡിൽ ജനിച്ച ആദ്യത്തെ കുഞ്ഞായി മലയാളി ദമ്പതികളുടെ മകൾ
ബെൽഫാസ്റ്റ് ∙ വടക്കൻ അയർലൻഡിൽ ഈ വർഷത്തെ ആദ്യ ‘ക്രിസ്മസ് അതിഥിയായി’ എത്തിയിരിക്കുന്നത് ഒരു മലയാളി കുടുംബത്തിലെ കുഞ്ഞ്.
തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനു മാത്യുവിന്റെയും ജസ്ന ആന്റണിയുടെയും മകളായ മീറ മരിയ മനുവാണ് ഡിസംബർ 25-ന് പുലർച്ചെ ജനിച്ച് വടക്കൻ അയർലൻഡിന്റെ ‘ക്രിസ്മസ് ബേബി’ എന്ന പ്രത്യേക അംഗീകാരം സ്വന്തമാക്കിയത്.
ബെൽഫാസ്റ്റിന് സമീപമുള്ള ഡണ്ടൊണാൾഡിലെ അൾസ്റ്റർ ആശുപത്രിയിലായിരുന്നു മീറയുടെ ജനനം. ഡിസംബർ 25-ന് പുലർച്ചെ 12.25-നാണ് കുഞ്ഞ് പിറന്നത്.
ഇതോടെ ഈ വർഷം വടക്കൻ അയർലൻഡിൽ ജനിച്ച ആദ്യ കുഞ്ഞെന്ന അപൂർവ ബഹുമതിയും മീറ മരിയ മനുവിന് ലഭിച്ചു. കുഞ്ഞിന്റെ ജനനം ആശുപത്രി അധികൃതരും സൗത്ത് ഈസ്റ്റേൺ ട്രസ്റ്റും ചേർന്ന് വലിയ ആഘോഷമാക്കി മാറ്റി.
അൾസ്റ്റർ ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞിനും കുടുംബത്തിനും ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.
ജസ്നയ്ക്ക് ഡോക്ടർമാർ പ്രസവ തീയതി നിശ്ചയിച്ചിരുന്നത് 2025 ഡിസംബർ 29-നായിരുന്നു. എന്നാൽ ഡിസംബർ 24-ന് അർദ്ധരാത്രിയോടെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജസ്നയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആവശ്യമായ പരിചരണങ്ങൾ നൽകിയ ശേഷം അടുത്ത ദിവസം പുലർച്ചെയോടെ മീറ മരിയ മനു ലോകത്തേക്ക് എത്തി. കെയർ അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനൊപ്പം നഴ്‌സിങ് വിദ്യാർഥിനിയായ ജസ്ന (32)ക്കും കുടുംബത്തിനും ഇത് ഒരിക്കലും മറക്കാനാവാത്ത ക്രിസ്മസ് സമ്മാനമായി മാറി.
പുതുവർഷത്തിൽ വടക്കൻ അയർലൻഡിൽ ജനിച്ച ആദ്യത്തെ കുഞ്ഞായി മലയാളി ദമ്പതികളുടെ മകൾ
മനു–ജസ്ന ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് മീറ. മഞ്ഞുവീഴുന്ന ക്രിസ്മസ് രാവിൽ അയർലൻഡിന് ലഭിച്ച ഏറ്റവും മനോഹരമായ വാർത്തകളിലൊന്നായാണ് മീറയുടെ ജനനത്തെ പ്രാദേശിക സമൂഹം വിശേഷിപ്പിച്ചത്.
ആശുപത്രി ജീവനക്കാർ കുഞ്ഞിന്റെ ജനനം ചെറിയ ആഘോഷമായി തന്നെ ആചരിക്കുകയും ചെയ്തു. നിറഞ്ഞ സന്തോഷത്തോടെയാണ് കുടുംബം ഈ നിമിഷം സ്വീകരിച്ചത്.









