web analytics

സഞ്ജു എത്തി; സിംബാബ്വേയ്ക്കെതിരെ എത് നമ്പറിൽ കളിപ്പിക്കും;യശസ്വി ജയ്സ്വാളിന്റെ പൊസിഷനും സംശയത്തിൽ; സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയെ ഒഴിവാക്കേണ്ടി വരും

ഹരാരെ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് മലയാളി താരം സ‍ഞ്ജു സാംസൺ. ഡ്രെസ്സിം​ഗ് റൂമിൽ താരം ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.Malayalam player Sanju Samson joined the Indian team for the tour of Zimbabwe

എന്നാൽ ഏത് പൊസിഷനിൽ താരത്തെ കളിപ്പിക്കുമെന്നതിലാണ് ടീമിൽ ഇപ്പോൾ ആശയകുഴപ്പം. ട്വന്റി 20 ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ഭാ​ഗമായിരുന്നതിനാലാണ് മലയാളി താരം ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാതിരുന്നത്.

സഞ്ജുവിന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറിൽ ഇപ്പോൾ റുതുരാജ് ​ഗെക്ക്‌വാദ്‌ ആണ് കളിക്കുന്നത്. ​ഗിൽ-അഭിഷേക് ഓപ്പണിം​ഗ് തുടരാൻ തീരുമാനിച്ചാൽ റുതുരാജ് മൂന്നാം നമ്പറിൽ തന്നെ കളിച്ചേക്കും. ​

ആദ്യ മത്സരത്തിൽ നാലാം നമ്പറിൽ ഇന്ത്യയ്ക്കായി കളിച്ചത് റിയാൻ പരാ​ഗ് ആണ്. രണ്ടാം ട്വന്റി 20യിൽ നാലാം നമ്പറിലേക്ക് സായി സുദർശനെ തീരുമാനിച്ചെങ്കിലും റിങ്കു സിം​ഗ് ബാറ്റിം​ഗിനിറങ്ങി.

അടുത്ത മത്സരം മുതൽ സായി സുദർശന് പകരമായി സഞ്ജു സാംസൺ നാലാം നമ്പറിൽ ഇറങ്ങുവാനാണ് സാധ്യത കൂടുതൽ. മറ്റൊരു താരം യശസ്വി ജയ്സ്വാളിന്റെ പൊസിഷനും സംശയത്തിലാണ്.

ജയ്സ്വാൾ ഓപ്പണറായെത്തിയാൽ സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയെ ഒഴിവാക്കേണ്ടി വരും. സഞ്ജു ടീമിലെത്തിയാൽ ധ്രുവ് ജുറേൽ സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമിൽ തുടർന്നേക്കും.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

അമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ യുവാവിനെ കുത്തി; പൊതുശല്യക്കാരനായ അയൽവാസി പൊലീസിന്‍റെ കസ്റ്റഡിയിൽ

അമ്മയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ യുവാവിനെ കുത്തി; പൊതുശല്യക്കാരനായ അയൽവാസി...

Related Articles

Popular Categories

spot_imgspot_img