കൊച്ചി: മലയാള സിനിമ യുവ എഡിറ്റര്‍ നിഷാദ് യൂസഫി (43)നെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ വെച്ചാണ് നിഷാദിന്റെ മരണം സംഭവിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.(Malayalam movie editor Nishad Yusuf found dead)
ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് നിഷാദ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.
മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററാണ്. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഹരിപ്പാട് സ്വദേശിയാണ് അദ്ദേഹം. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനിരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.