9 സൂപ്പർ ഹിറ്റ്, 16 ഹിറ്റ്, എട്ടു നിലയിൽ പൊട്ടിയത് 150 എണ്ണം; മലയാള സിനിമക്ക് നഷ്ടം 530 കോടി
കൊച്ചി: 2025ൽ മലയാള സിനിമാ വ്യവസായം വലിയ സാമ്പത്തിക നഷ്ടം നേരിട്ടതായി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്.
ആകെ 860 കോടി രൂപ മുതൽമുടക്കിയപ്പോൾ 530 കോടി രൂപയാണ് നഷ്ടമായി കണക്കാക്കുന്നത്. ഈ വർഷം 185 പുതിയ സിനിമകളും എട്ട് രണ്ടാം റിലീസ് ചിത്രങ്ങളും തിയേറ്ററുകളിലെത്തി.
ഇതിൽ ഒമ്പത് സിനിമകൾ സൂപ്പർഹിറ്റുകളായും 16 ചിത്രങ്ങൾ ഹിറ്റുകളായും മാറി.
സൂപ്പർഹിറ്റ്, ഹിറ്റ് വിഭാഗങ്ങൾക്ക് പുറമേ 10 സിനിമകൾക്ക് തിയേറ്റർ, ഒടിടി വരുമാനങ്ങളിലൂടെ മുടക്കുമുതൽ തിരിച്ചുപിടിക്കാനായി.
എന്നാൽ ഏകദേശം 150 സിനിമകൾ സാമ്പത്തികമായി പരാജയപ്പെട്ടു. പഴയ സിനിമകൾ ഡിജിറ്റലാക്കി വീണ്ടും റിലീസ് ചെയ്യുന്നതും ഈ വർഷം ഒരു ട്രെൻഡായെങ്കിലും എട്ട് ചിത്രങ്ങളിൽ മൂന്നു മാത്രമാണ് ഭേദപ്പെട്ട വരുമാനം നേടിയത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഹിറ്റുകളുടെ എണ്ണം കൂടിയെങ്കിലും വ്യവസായതലത്തിൽ മൊത്തത്തിലുള്ള നഷ്ടം ഒഴിവാക്കാൻ സാധിച്ചില്ല.
വ്യത്യസ്തവും പുതുമയുള്ള പ്രമേയങ്ങളെയാണ് പ്രേക്ഷകർ കൂടുതൽ സ്വീകരിച്ചതെന്ന് വിജയിച്ച സിനിമകൾ നൽകുന്ന സൂചനയാണെന്ന് ചേംബർ ഭാരവാഹികൾ വ്യക്തമാക്കി.
English Summary:
The Malayalam film industry suffered a loss of ₹530 crore in 2025 despite an investment of ₹860 crore, according to the Kerala Film Chamber of Commerce. Out of 185 new releases and eight re-releases, only nine films became super hits and 16 hits. While some films recovered costs through theatrical and OTT revenue, nearly 150 movies failed financially. The Chamber noted that audiences favored films with unique and experimental themes.
malayalam-film-industry-loss-2025
Malayalam cinema, Film industry loss, Kerala Film Chamber, 2025 movies, Box office report, OTT revenue









