ലണ്ടൻ: മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. മലാവി പ്രസിഡന്റ് ലസാറസ് ചക്‌വേരെ ടെലിവിഷൻ സന്ദേശത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.Malawi Vice President Solos Klaus Chilima was killed in a plane crash
സോളോസുൾപ്പെടെ വിമാനത്തിലുണ്ടായ 10 പേരും മരിച്ചതായിട്ടാണ് റിപ്പോർട്ട്. മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു.
തകർന്നുവീണ വിമാനം വനത്തിൽ കണ്ടെത്തിയെന്നും ചക്‌വേര പറഞ്ഞു. മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകൾക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്.
മസുസിവിലെ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് തലസ്ഥാനമായ ലിലോങ്‌വേയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി.