web analytics

പാട്ടിൻ്റെ ഡി.എൻ.എ വേണോ? മാളവികയോട് ചോദിച്ചാൽ മതി

പാട്ടിൻ്റെ ഡി.എൻ.എ വേണോ? മാളവികയോട് ചോദിച്ചാൽ മതി

തിരുവനന്തപുരം: കേൾക്കുന്ന സിനിമാഗാനങ്ങളായാലും വാദ്യോപകരണങ്ങളുടെ സംഗീതമായാലും, അടുത്ത നിമിഷം തന്നെ അതിനെ സപ്തസ്വരങ്ങളാക്കി പാടി വിസ്മയിപ്പിക്കുകയാണ് മാളവിക അനിൽകുമാർ. 

നിമിഷാർദ്ധം കൊണ്ടു തന്നെ ഒരു പാട്ടിലെ രാഗവും സ്വരഘടനയും തിരിച്ചറിയുന്ന അപൂർവ കഴിവിന് ഉടമയാണ് 33 വയസുകാരിയായ തൃശൂർ കണിമംഗലം മോഹനം വീട്ടിൽ മാളവിക.

ശാസ്ത്രീയ സംഗീതത്തിൽ പരിചയമില്ലാത്ത സാധാരണക്കാർക്കുപോലും ‘സ–രി–ഗ–മ–പ–ധ–നി–സ’ എന്ന ഏഴ് സ്വരങ്ങൾ തങ്ങൾ ദിവസേന കേൾക്കുന്ന പാട്ടുകളിൽ എങ്ങനെ നെയ്തിരിക്കുന്നു എന്ന് മാളവിക പാടി കാണിച്ചു തരുന്നു. 

സംഗീതത്തിന്റെ “ഡി.എൻ.എ” കണ്ടെത്തി വിശദീകരിക്കുന്നതുപോലെയാണ് അവളുടെ അവതരണം.

ഏത് പാട്ട് കേട്ടാലും അതിനെ സ്വരങ്ങളായി മാറ്റി പാടുന്ന ശീലം കുട്ടിക്കാലത്തേ ആരംഭിച്ചതാണ്. 

മൂന്നു വയസ്സുമുതൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ മാളവിക, നാലാം വയസ്സോടെ തന്നെ ഈ കഴിവ് വ്യക്തമായി പ്രകടിപ്പിച്ചു തുടങ്ങി. മുത്തച്ഛന്റെ മൂത്ത സഹോദരനായ മങ്ങാട് നടേശനിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ കൈവരിച്ചത്.

സംഗീതത്തെ ജീവിതമായി സ്വീകരിച്ച മാളവിക, വിവിധ ചാനലുകളിലെ മൂന്ന് റിയാലിറ്റി ഷോകളിൽ ടൈറ്റിൽ വിന്നറായിരുന്നു. ഇലക്ട്രിക്കൽ എൻജിനിയറായിട്ടുണ്ടെങ്കിലും സംഗീതം പഠിക്കാനും പഠിപ്പിക്കാനുമാണ് അവൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം.

ദിവസം പല ബാച്ചുകളായി പതിമൂന്ന് മണിക്കൂർവരെ ക്ലാസുകൾ എടുക്കുന്ന മാളവിക, ഓൺലൈൻ അധ്യാപനത്തിലൂടെയാണ് ശിഷ്യരെ പരിശീലിപ്പിക്കുന്നത്. 

അതുകൊണ്ട് തന്നെ അവളുടെ പഠനപരിധി കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങുന്നില്ല. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധ രാജ്യങ്ങളിലായി വിദ്യാർഥികളുണ്ട്. 

നാലു വയസുമുതൽ 65 വയസ് പിന്നിട്ടവരെ ഉൾക്കൊള്ളുന്ന വലിയ ശിഷ്യസമൂഹമാണ് അവൾക്കുള്ളത്.

ചിരപരിചിതമായ സിനിമാപാട്ടുകളും ലളിതഗാനങ്ങളും ആധാരമാക്കി ശിഷ്യരെ രാഗത്തിന്റെ ആന്തരലോകത്തിലേക്ക് നയിക്കുന്നതാണ് മാളവികയുടെ പ്രത്യേകത.

പതിനായിരം മണിക്കൂർ ഓൺലൈൻ സംഗീത അധ്യാപനം പൂർത്തിയാക്കിയതിനും ഏറ്റവും കൂടുതൽ റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് ടൈറ്റിൽ നേടിയ വ്യക്തിയെന്ന നിലയിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാനും മാളവികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അച്ഛൻ അനിൽകുമാർ, അമ്മ ബിന്ദു. മക്കൾ – സാവിനി, സിദ്ധാന്ത്.

സംഗീതത്തിന്റെ “ഡി.എൻ.എ” കണ്ടെത്തുന്നത് ഇങ്ങനെ

ഒരു പാട്ടിന്റെ ഈണം സ്വരസ്ഥാനങ്ങളായി വേർതിരിച്ചാണ് ഈ രീതി. 

ദക്ഷിണേന്ത്യൻ ഗാനങ്ങളിൽ കൂടുതലും കർണാടക രാഗങ്ങളുടെ സ്വാധീനവും ഉത്തരേന്ത്യൻ ഗാനങ്ങളിൽ ഹിന്ദുസ്ഥാനി രാഗങ്ങളുടെ സ്വാധീനവുമാണ് കാണപ്പെടുന്നത്. 

ഒരേ പാട്ടിൽ തന്നെ പല ഭാഗങ്ങളിൽ സമാനമായ ഈണങ്ങൾ ആവർത്തിച്ചേക്കാം. ശാസ്ത്രീയ സംഗീതത്തിലെ ഗമകപ്രയോഗങ്ങളും രാഗസഞ്ചാരങ്ങളും അവയുടെ മിശ്രിതങ്ങളും സിനിമാഗാനങ്ങളിൽ സ്വാഭാവികമായി ഇടംപിടിക്കും. 

ചില പാട്ടുകളിൽ ഇംഗ്ലീഷ്, അറബിക് സംഗീതശൈലികളുടെയും സ്വാധീനങ്ങൾ ഉണ്ടാകാം.

“സിനിമാഗാനങ്ങളുടെ ആത്യന്തിക ലക്ഷ്യം ഭാവം സൃഷ്ടിക്കുകയെന്നതാണ്. ഏത് സ്വരങ്ങൾ ഉപയോഗിച്ചാണ് ഒരു ട്യൂൺ നിർമ്മിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാണ് ഞാൻ പാട്ട് ഡീകോഡ് ചെയ്യുന്നത്,” മാളവിക പറയുന്നു.

“സ്വരസ്ഥാനങ്ങളിലൂടെ പാടുമ്പോഴാണ് ഒരു പാട്ടിന്റെ പൂർണത എനിക്ക് അനുഭവപ്പെടുന്നത്. അത് മറ്റുള്ളവർക്കും പകർന്നു നൽകാനായി സോഷ്യൽ മീഡിയയിലൂടെ നിരവധി വീഡിയോകളും തയ്യാറാക്കുന്നുണ്ട്,” മാളവിക അനിൽകുമാർ കൂട്ടിച്ചേർക്കുന്നു.

English Summary

Malavika Anilkumar, a 33-year-old musician from Thrissur, Kerala, amazes audiences by instantly identifying the ragas and converting popular songs into the seven classical swaras. Trained in music from the age of three, she explains the “DNA of music” by decoding film songs into their basic swara patterns. A multiple reality show title winner and an electrical engineer by profession, Malavika now focuses on online music teaching, training students across India and abroad. She has also received recognition from the India Book of Records for completing 10,000 hours of online music teaching.

malavika-anilkumar-decodes-music-dna-with-saptaswaras

Malavika Anilkumar, Kerala Music Teacher, Carnatic Music, Music Education, Indian Classical Music, Reality Show Winner, Thrissur, Online Music Classes, India Book of Records, Music DNA

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

ഇസ്രയേലിൽ ഇറാന്റെ കടന്നാക്രമണം; ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ...

കണ്ണൂരിൽ ‘സ്റ്റൈലൻ’ സ്കൂട്ടറിൽ വിലസിയ കള്ളൻ കുടുങ്ങി; പിടികൂടിയപ്പോൾ പോലീസും ഞെട്ടി!

കണ്ണൂർ: നഗരമധ്യത്തിൽ മോഷ്ടിച്ച സ്കൂട്ടറുമായി യാതൊരു കൂസലുമില്ലാതെ കറങ്ങിനടന്ന കുപ്രസിദ്ധ വാഹന...

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും”; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും"; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ് ടെഹ്റാൻ:...

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ്

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ് കൊച്ചി: മഞ്ഞപ്പൂക്കൾ...

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത്; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത് സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img