web analytics

മാങ്കൂട്ടത്തിലിൻ്റെ കാൽനട യാത്രയ്ക്കിടെ വൻ സംഘർഷം; കുപ്പിയും കല്ലും വടിയും എറിഞ്ഞു

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം.

അടുവാപ്പുറത്തുനിന്ന് തുടങ്ങിയ ജനാധിപത്യ അതിജീവന യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ആദ്യം സംഘർഷമുണ്ടായത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഎമ്മുകാരും തമ്മിൽ പരസ്പരം കുപ്പിയും കല്ലും വടിയും എറിയുകയായിരുന്നു.

ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റുകയായിരുന്നു. എന്നാൽ, സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു.

സംഘർഷത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു. സ്ഥലത്തു സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്

അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം സംഘർഷം തുടങ്ങിയത്. യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു.

ഇതിനു തൊട്ടുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ 5 കിലോമീറ്ററോളം കാൽനട യാത്ര നടത്തിയത്.

പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നതിനാൽ വൻ പൊലീസ് സംഘത്തെയാണു സ്ഥലത്ത് വിന്യസിച്ചിരുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതറിഞ്ഞ് അടുവാപ്പുറത്ത് രാഹുലിനെയും കെ. സുധാകരനെയും അധിക്ഷേപിച്ച് നിരവധി പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു.

‘കള്ളനു വേണ്ടി കളത്തിൽ വ്യാജൻ’ എന്നെഴുതിയ പോസ്റ്ററാണ് സ്ഥാപിച്ചത്. ഇതു യാത്ര തുടങ്ങുന്നതിനു മുൻപ് പൊലീസ് അത് എടുത്തു മാറ്റി.

Malappuram Witness to Violent Clash Between Youth Congress and CPI(M)

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

“രമേശ് തന്നെയാകും മുഖ്യമന്ത്രി”; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ

"രമേശ് തന്നെയാകും മുഖ്യമന്ത്രി"; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ പത്തനംതിട്ട: യുഡിഎഫ് അധികാരത്തിൽ...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

ചേറിലും കല്ലിലും ആവേശം നിറയ്ക്കാൻ തൃശൂർ ഒരുങ്ങുന്നു… ‘ഫാസ്റ്റ്ട്രാക്ക് ഓഫ്‌ട്രാക്ക് ചാലഞ്ച്’; 2.5 ലക്ഷം സമ്മാനവുമായി ഓഫ്‌റോഡ് മത്സരം

ചേറിലും കല്ലിലും ആവേശം നിറയ്ക്കാൻ തൃശൂർ ഒരുങ്ങുന്നു… ‘ഫാസ്റ്റ്ട്രാക്ക് ഓഫ്‌ട്രാക്ക് ചാലഞ്ച്’;...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

Related Articles

Popular Categories

spot_imgspot_img