ഹരാരെ: നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളാണ് സഞ്ജു സാംസൺ. ഇത്തവണത്തെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്ന സഞ്ജു സാംസൺ, പിന്നാലെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ഇടം നേടിയിരുന്നു.Make Sanju the first choice
സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് കളികളിൽ നിന്ന് വിശ്രമം അനുവദിക്കപ്പെട്ടിരുന്ന സഞ്ജു അവസാന മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യക്കായി കളിക്കാനിറങ്ങി. ഇതിൽ അവസാന മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഉപനായകൻ കൂടിയായിരുന്നു അദ്ദേഹം. പരമ്പരയിലെ അവസാന മത്സരത്തിൽ കിടിലൻ ബാറ്റിങ് പ്രകടനം കാഴ്ച വെച്ച് തിളങ്ങാനും സഞ്ജുവിന് കഴിഞ്ഞു.
സിംബാബ് വെക്കെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ എല്ലാ കൈയടികളും നേടിയത് സഞ്ജു സാംസണാണ്. ബൗളിങ് പിച്ചൊരുക്കി ഇന്ത്യയെ വീഴ്ത്താനുള്ള സിംബാബ് വെയുടെ ശ്രമത്തെ ഇന്ത്യ മറികടന്ന് സഞ്ജു സാംസണിന്റെ ബാറ്റിങ് മികവിലാണ്.
40 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെയാണ് സഞ്ജു കരകയറ്റിയത്. 45 പന്ത് നേരിട്ട് 1 ഫോറും 4 സിക്‌സും ഉള്‍പ്പെടെ തന്റെ കരുത്ത് തെളിയിച്ചാണ് സഞ്ജു മടങ്ങിയത്.
ആദ്യ രണ്ട് മത്സരവും കളിക്കാതിരുന്ന സഞ്ജുവിന് മൂന്നാമത്തെ മത്സരത്തില്‍ ഏഴ് പന്താണ് നേരിടാന്‍ ലഭിച്ചത്. നാലാമത്തേയും മത്സരത്തില്‍ ബാറ്റിങ് അവസരം ലഭിച്ചുമില്ല. ഇപ്പോഴിതാ അഞ്ചാം മത്സരത്തില്‍ നാലാം നമ്പറില്‍ അവസരം ലഭിച്ചപ്പോള്‍ സഞ്ജു കസറിയിരിക്കുകയാണ്. മത്സരത്തില്‍ സഞ്ജു സാംസണ്‍ പറത്തിയ 110 മീറ്റര്‍ സിക്‌സാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാറ്റ് ചെയ്യാന്‍ ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം പ്രയാസപ്പെടുത്തിയ പിച്ചിലാണ് സഞ്ജുവിന്റെ വമ്പന്‍ സിക്‌സര്‍.
25 പന്തില്‍ 21 റണ്‍സുമായി നില്‍ക്കവെ സ്പിന്നര്‍ ബ്രണ്ടന്‍ മവൂറ്റയെയാണ് സഞ്ജു വമ്പന്‍ സിക്‌സര്‍ പായിച്ചത്. ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുത്ത് മധ്യനിരയിലും തനിക്ക് മികവ് കാട്ടാന്‍ സാധിക്കുമെന്നാണ് സഞ്ജു തെളിയിച്ചിരിക്കുന്നത്. നാല് സിക്‌സുകള്‍ പറത്തിയതോടെ തന്റെ മസില്‍ കരുത്തും അദ്ദേഹം ഒരിക്കല്‍ക്കൂടി കാട്ടിക്കൊടുത്തു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരക്കുള്ള ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാന്‍ പോവുകയാണ്. അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജുവിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുമെന്നുറപ്പാണ്.
റിഷഭ് പന്തിനൊപ്പം സഞ്ജു സാംസണെയാവും ഇന്ത്യ കീപ്പറായി പരിഗണിക്കുകയെന്നുറപ്പ്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റ് ചെയ്യുന്നു. സാഹചര്യത്തിനനുസരിച്ച് കടന്നാക്രമിക്കാനും നിലയുറപ്പിച്ച് കളിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ അവസരങ്ങള്‍ സഞ്ജു അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഗൗതം ഗംഭീറെന്ന പുതിയ പരിശീലകന് കീഴിലാണ് ഇന്ത്യ ഇനി കളിക്കാന്‍ പോകുന്നത്.
മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗംഭീര്‍ സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്ന പരിശീലകനല്ല. അതുകൊണ്ടുതന്നെ എന്താവും അദ്ദേഹത്തിന്റെ നിലപാടെന്നത് കണ്ടറിയണം. സഞ്ജുവിനെ ടി20യില്‍ മുഖ്യ വിക്കറ്റ് കീപ്പറാക്കി ടെസ്റ്റിലേക്കും ഏകദിനത്തിലേക്കും റിഷഭ് പന്തിനെ മാറ്റാനുള്ള നീക്കവും ഗംഭീര്‍ നടത്തുന്നുണ്ടെന്നാണ് സൂചനകളുള്ളത്. എന്തായാലും എന്താവും സഞ്ജുവിന്റെ ഭാവിയെന്നത് ശ്രീലങ്കന്‍ പരമ്പരയിലൂടെത്തന്നെ വ്യക്തമാവും.
അഞ്ചാം ടി20യില്‍ 42 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 167 റണ്‍സാണ് നേടിയത്. സഞ്ജുവിനൊപ്പം റിയാന്‍ പരാഗ് 24 പന്തില്‍ 22 റണ്‍സ് നേടി കൂട്ടുകെട്ട് സൃഷ്ടിച്ചു.
ശിവം ദുബെ 12 പന്തില്‍ 2 ഫോറും സിക്‌സും ഉള്‍പ്പെടെ 26 റണ്‍സോടെ ഗംഭീര കാമിയോയുമായി കൈയടി നേടി. യശ്വസി ജയ്‌സ്വാള്‍ രണ്ട് സിക്‌സുകള്‍ പറത്തി തുടക്കത്തിലേ ഞെട്ടിച്ചെങ്കിലും 12 റണ്‍സെടുത്ത് പുറത്തായി.
നായകന്‍ ശുബ്മാന്‍ ഗില്‍ 13 റണ്‍സും അഭിഷേക് ശര്‍മ 14 റണ്‍സുമാണ് നേടിയത്. മറുപടിക്കിറങ്ങിയ സിംബാബ് വെയെ 18.3 ഓവറില്‍ 125 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റി. മുകേഷ് കുമാര്‍ നാല് വിക്കറ്റുമായി ശോഭിച്ചു. ശിവം ദുബെ രണ്ടും അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, തുഷാര്‍ ദെശപാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.