ദക്ഷിണ കൊറിയയിൽ വൻ വിമാന അപകടം. ലാൻഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ 28 യാത്രക്കാർക്ക് ദാരുണാന്ത്യം. രക്ഷാദൗത്യത്തിനിടെ രണ്ടുപേരെ ജീവനോടെ കണ്ടെത്തി.Major plane crash during landing in South Korea: 28 people tragically die
ദക്ഷിണ കൊറിയൻ പ്രാദേശിക സമയം രാവിലെ 9.7നായിരുന്നു അപകടം. ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനെയാണ് ജെജു എയറിന്‍റെ വിമാനം അപകടത്തിൽപ്പെട്ടത്.
തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ വിമാനം മുവാൻ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പക്ഷി ഇടിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക വിവരം.
രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് യോനാപ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ആറ് ജീവനക്കാർ അടക്കം 181 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ 173 യാത്രക്കാർ ദക്ഷിണ കൊറിയക്കാരും രണ്ടു പേർ തായ്‌ലൻഡ് പൗരന്മാരുമാണ്.