കൊല്‍ക്കത്ത: മോഷ്ടിച്ച ആഭരണമണിഞ്ഞ് യൂട്യൂബ് ഷോർട്സ് ഇട്ട യുവതി പോലീസിന്‍റെ പിടിയിൽ. കൊൽക്കത്തയിലെ ബേഹാലയിലുള്ള ഒരു വീട്ടിലെ മുന്‍ വീട്ടുജോലിക്കാരി പൂര്‍ണിമ മണ്ടലിനെയാണ് (35) പര്‍ണ്ണശ്രീ പോലീസ് പിടികൂടിയത്. മോഷണ വിവരം വീട്ടുകാർ അറിഞ്ഞതാകട്ടെ വീഡിയോ വൈറലായശേഷവും.
ബോഹാലയിലെ ഒരു വീട്ടില്‍ ജോലിക്ക് നിന്നിരുന്ന പൂര്‍ണിമ കഴിഞ്ഞ വര്‍ഷമാണ് സ്വര്‍ണം കവര്‍ന്നശേഷം സ്ഥലംവിട്ടത്. യൂട്യൂബില്‍ ഷോര്‍ട്ട്‌സ് ഇടുന്ന പതിവുള്ള പൂര്‍ണിമ കവര്‍ന്ന സ്വര്‍ണവുമായി സാമൂഹികമാധ്യമത്തില്‍ വീഡിയോ ഇട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. മോഷണം നടത്തി ആറുമാസങ്ങള്‍ക്കുശേഷമാണ് പൂര്‍ണിമ പോലീസിന്റെ പിടിയിലായത്.
സഞ്ജിത മുഖര്‍ജി-സമിരണ്‍ ദമ്പതിമാര്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂര്‍ണിമയെ വീട്ടുജോലിക്കാരിയായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൂര്‍ണിമ ജോലി വേണ്ടെന്ന് വച്ചു.
യൂട്യൂബിൽ പതിവായി വീഡിയോകൾ ഇടുന്നത് പതിവായിരുന്നു. ഇതിനിടെ വീഡിയോ കണ്ടതോടെയാണ് പൂർണിമ അണിഞ്ഞിരിക്കുന്ന ആഭരണം തന്‍റേതാണെന്ന് സഞ്ജിതയ്ക്ക് സംശയം തോന്നിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു.
പിന്നീട് വിവിധ വീഡിയോകളിലായി ഇതേ സ്വര്‍ണാഭരണങ്ങള്‍ പൂർണിമ അണിഞ്ഞിരിക്കുന്നതായി ഇവർ കണ്ടെത്തി.
തുടര്‍ന്ന് ദമ്പതിമാര്‍ പോലീസില്‍ പരാതി നല്‍കി. സഞ്ജിതയുടെ രണ്ട് കമലുകളും സമിരണന്റെ ഒരു മോതിരവും ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു.
പൂര്‍ണിമ മുന്‍പ് ജോലിനോക്കിയിരുന്ന വീടുകളില്‍ ഇത്തരത്തില്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നത് അന്വേഷിച്ചുവരികയാണ് പോലീസ്.