മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സൈബർ സെല്ലാണ് നോട്ടിസ് അയച്ചത്. ഏപ്രിൽ 29ന് ഹാജരാകാനാണ് നിർദേശം.
കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയർന്നു വന്നിരുന്നു. ഏപ്രിൽ 23ന് സഞ്ജയ് ദത്തിനോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യത്തിന് പുറത്തായതിനാൽ സഞ്ജയ് ഹാജരായില്ല. മറ്റൊരു ദിവസവും സമയവും സഞ്ജയ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
2023ലെ ഐപിഎൽ മത്സരം ഫെയർപ്ലെ ആപ് വഴി സംപ്രേഷണം ചെയ്തുവെന്നും ഇത് വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കേസ്. താരങ്ങളായ തമന്നയും സഞ്ജയും ആപ്പിനെ പ്രമോട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.
Read Also: മഴയും കാലാവസ്ഥാ വ്യതിയാനവും; യു.എ.ഇ.യിൽ ഉദരരോഗങ്ങൾ വർധിക്കുന്നു