web analytics

സ്കൂൾ വിദ്യാർത്ഥികൾ കേബിൾ വയറുകൾ ഉപയോഗിച്ച് തെരുവ് നായ്ക്കളെ ശ്വാസം മുട്ടിച്ച് കൊന്നെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്കൂൾ വിദ്യാർത്ഥികൾ കേബിൾ വയറുകൾ ഉപയോഗിച്ച് തെരുവ് നായ്ക്കളെ ശ്വാസം മുട്ടിച്ച് കൊന്നെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

മധുര: തമിഴ്നാട്ടിലെ മധുരയിൽ ഒമ്പതിനും 14 നും ഇടയിൽ പ്രായമുള്ള ഏഴ് സ്കൂൾ വിദ്യാർത്ഥികൾ തെരുവ് നായ്ക്കളെ ശ്വാസം മുട്ടിച്ച് കൊന്നതായി ഗുരുതരമായ പരാതി.

പ്രദേശവാസിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നായയുടെ അവശിഷ്ടങ്ങൾ മൃഗഡോക്ടർമാരുടെ സംഘം പരിശോധിച്ചു.

ഞായറാഴ്ച രാത്രി ഒരു നായയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ ഫ്രാൻസിസും ഭാര്യ ഫിബുലയുമാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

പാർക്ക് ചെയ്തിരുന്ന കാറിന് സമീപം കേബിൾ വയറുകൾ ഉപയോഗിച്ച് കുട്ടികൾ ഒരു തെരുവ് നായയെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത് കണ്ടതായി ഫിബുല പറഞ്ഞു.

ഇവരെ കണ്ടതോടെ കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളെ ദമ്പതികൾ പിടികൂടി. അതിനിടെ മറ്റൊരു നായയുടെ ജീവൻ രക്ഷിക്കാനും സാധിച്ചു.

പിടികൂടിയ കുട്ടി കുറ്റം സമ്മതിച്ചതായും മറ്റ് കുട്ടികളെ തിരിച്ചറിഞ്ഞതായും ദമ്പതികൾ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രദേശത്ത് മറ്റൊരു തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി. ഈ കുട്ടികൾ തന്നെയാണ് അതിനും ഉത്തരവാദികളെന്നാണ് സംശയം.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടികൾ വയറുകളുമായി നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ‘പീപ്പിൾ ഫോർ ആനിമൽസ്’ സംഘടനയുടെ പ്രസിഡന്റിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരുടെ മാർഗനിർദേശപ്രകാരം കരിമേടു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച പൊലീസ് സ്ഥലപരിശോധന നടത്തി. മൃഗപീഡനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയോ 112 എന്ന അടിയന്തര നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പീപ്പിൾ ഫോർ ആനിമൽസ് പ്രസിഡന്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സാധ്യമെങ്കിൽ വീഡിയോ, ഓഡിയോ, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകൾ ശേഖരിക്കണമെന്നും അവർ നിർദേശിച്ചു.

English Summary

In a disturbing incident from Madurai, Tamil Nadu, seven schoolchildren aged between 9 and 14 are accused of strangling street dogs using cable wires. The case came to light after residents intervened on hearing a dog’s cries. Police have registered a case, examined CCTV footage, and launched an investigation. Animal welfare groups have urged the public to report such cruelty immediately.

madurai-school-children-accused-of-killing-street-dogs-police-investigation

Madurai, animal cruelty, street dogs, school children, Tamil Nadu news, People For Animals, police investigation, animal abuse, India news

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

റോഡിലൂടെ പായുന്ന കൊട്ടാരം; രവി പിള്ള സ്വന്തമാക്കിയ 30 കോടിയുടെ കാറിൻ്റെ പ്രത്യേകതകൾ

റോഡിലൂടെ പായുന്ന കൊട്ടാരം; രവി പിള്ള സ്വന്തമാക്കിയ 30 കോടിയുടെ കാറിൻ്റെ...

പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ ശ്രമത്തിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം മലപ്പുറം: റോഡിന്...

ഇനിയുമുണ്ട് ഇരകൾ; അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ ദൃശ്യങ്ങൾ; മലമ്പുഴ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇനിയുമുണ്ട് ഇരകൾ; അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ ദൃശ്യങ്ങൾ; മലമ്പുഴ പീഡനക്കേസിൽ ഞെട്ടിക്കുന്ന...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

ഇടുക്കിയിൽ ലോഡുമായെത്തിയ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കിയിൽ ലോഡുമായെത്തിയ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു ഇടുക്കി നെടുങ്കണ്ടത്ത്...

Related Articles

Popular Categories

spot_imgspot_img