web analytics

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

​ഗതാ​ഗതം നിലച്ചു; വാൻ ഫീസ് ചോദിച്ച് പുലിവാൽ പിടിച്ച് സ്കൂൾ മാനേജ്മെൻ്റ്

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ തുടർന്ന് പത്ത് വയസുകാരിയായ വിദ്യാർഥിനി സ്കൂൾ ബാഗുമായി റോഡിൽ ഇരുന്ന് മൂന്ന് മണിക്കൂർ പ്രതിഷേധിച്ചു.

മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ സുരഭി യാദവ് ആണ് സ്കൂളിലേക്ക് പോകണമെന്ന ആവശ്യം ഉന്നയിച്ച് റോഡ് ഉപരോധിച്ചത്. ഇതോടെ ഗതാഗതം തടസപ്പെട്ടു.

റോഡിൽ നിന്ന് മാറാൻ സുരഭി തയ്യാറാകാതിരുന്നതോടെ നാട്ടുകാരും പിന്തുണയുമായി രംഗത്തെത്തി. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിദ്യാർഥിനിയുമായി സംസാരിച്ചു.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ടു. സ്കൂൾ മാനേജ്മെന്റുമായി സംസാരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് മൂന്ന് മണിക്കൂറിനുശേഷം സുരഭി പ്രതിഷേധം അവസാനിപ്പിച്ച് റോഡിൽ നിന്ന് മാറിയത്.

“സ്കൂളിൽ പോകണം എന്ന ആവശ്യമാത്രമാണ് സുരഭി പറഞ്ഞത്. അവൾ കരയുകയോ ബഹളംവയ്ക്കുകയോ ചെയ്തില്ല; ശാന്തമായി അവിടെ ഇരിക്കുകയായിരുന്നു,” ഒരു പ്രദേശവാസി പറഞ്ഞു.

അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി യാത്രാ ഫീസ് അടയ്ക്കുന്നതിൽ കുടുംബം വീഴ്ച വരുത്തിയതിനാലാണ് വാൻ സേവനം നിർത്തിയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

വാൻ സേവനം ഫീസ് അടിസ്ഥാനത്തിലാണെന്നും ആവർത്തിച്ച അറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്നും അവർ വ്യക്തമാക്കി.

ഇതിന് മറുപടിയായി, വിദ്യാഭ്യാസ അവകാശ നിയമം പ്രകാരമാണ് മകൾക്ക് പ്രവേശനം ലഭിച്ചതെന്നും ഒരു വർഷം മുഴുവൻ ക്ലാസിൽ പ്രവേശിപ്പിക്കാതെ പിന്നീട് നവംബറിൽ 28 ദിവസം മാത്രമാണ് പഠിക്കാൻ അനുവദിച്ചതെന്നും സുരഭിയുടെ അമ്മ ആശാ യാദവ് ആരോപിച്ചു.

പിന്നീട് വീണ്ടും തടഞ്ഞതായും ഇന്ന് വാഹന സൗകര്യം നിഷേധിച്ചതായും അവർ പറഞ്ഞു. “മകൾ വലിയ മാനസിക സമ്മർദ്ദത്തിലാണ്,” എന്നും ആശാ യാദവ് കൂട്ടിച്ചേർത്തു.

എന്നാൽ, കുട്ടിയെ സ്കൂളിലേക്ക് അയക്കുന്നത് മാതാപിതാക്കൾ തന്നെയാണ് നിർത്തിയതെന്ന് സ്കൂൾ മാനേജ്മെന്റ് പ്രതികരിച്ചു. സംഭവത്തിനിടെ ഡ്രൈവറോട് മോശമായി പെരുമാറിയെന്നും മാനേജ്മെന്റ് ആരോപിച്ചു.

English Summary

A 10-year-old girl in Madhya Pradesh’s Betul district staged a three-hour road protest after her school van failed to arrive. Police and education officials intervened, assuring talks with the school management. While the school cited unpaid transport fees, the girl’s mother alleged denial of education rights, leading to a dispute over responsibility.

madhya-pradesh-student-road-protest-school-van-betul

Madhya Pradesh, Betul, Student Protest, School Van Issue, Right to Education, Police Intervention, Education News

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

Related Articles

Popular Categories

spot_imgspot_img