ഇടത് അനുകൂല സമൂഹമാധ്യമ കൂട്ടായ്മയായ പോരാളി ഷാജിയുടെ അഡ്മിന്‍ ആരാണെന്ന് തുറന്ന് പറയാന്‍ തയ്യാറാകണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഇടത് ആശയം നാട്ടില്‍ പ്രചരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കില്‍ അതിന്റെ അഡ്മിന്‍ താനാണെന്ന് അദ്ദേഹം തുറന്നു പറയാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പേരാളി ഷാജിയെയും സിപിഎമ്മിന്ന്നുണ്ടെന്നും എംവി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. (The real Porali Shaji admin should reveal their name; says MV Jayarajan)
തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒറ്റനോട്ടത്തില്‍ അത് സിപിഎമ്മിന്റെതാണെന്ന് തോന്നുന്ന തരത്തില്‍ ആവണം അക്കൗണ്ടുകള്‍ ഉണ്ടാക്കേണ്ടതെന്നും അവർക്ക് നിർദ്ദേശം ലഭിച്ചിരുന്നു.
എന്നാല്‍ ഒരുകാലത്തും സിപിഎമ്മോ ഇടതുപക്ഷമോ ഇത്തരമൊരു നിര്‍ദേശം ആര്‍ക്കും നല്‍കിയിട്ടില്ല. ആശയപ്രചാരണത്തിനാവണം സോഷ്യല്‍ മീഡിയ. അല്ലാതെ വ്യക്തികളെ അധിക്ഷേപിക്കാനോ വ്യാജവാര്‍ത്തകള്‍ ചമച്ചുണ്ടാക്കാനോ ആവരുത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്രകമ്മറ്റി തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.
പോരാളി ഷാജി എന്ന പേരില്‍ നൂറിലേറെ അക്കൗണ്ടുകളാണ് ഉള്ളത്. ഇത്തരം ഗ്രൂപ്പുകളില്‍ സിപിഎമ്മിനെതിരെ നിരന്തരം തെറ്റായ പ്രചാരണമാണ് നടക്കുന്നത്. അതുകൊണ്ട് ഇടതുപക്ഷത്തെ സഹായിക്കാനാണ് ഇത്തരമൊരു സമൂഹമാധ്യമ കൂട്ടായ്മയെങ്കില്‍ പോരാളി ഷാജിയുടെ അഡ്മിന്‍ രംഗത്തുവരണം. എങ്കിലേ യഥാര്‍ഥ കള്ളനെ കണ്ടെത്താനാകൂവെന്നും ജയരാജൻ പറഞ്ഞു.
Read More: കുവൈറ്റ് തീപ്പിടുത്തം; ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇന്ത്യ
Read More: പതിനെട്ട് വർഷമായി കൂടെയുണ്ട്; സുരേഷ് ഗോപിയുടെ മേക്കപ്പ് മാൻ ഇനി മുതൽ കേന്ദ്രമന്ത്രിയുടെ സ്റ്റാഫ്!
Read More: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെയെന്ന് കെ മുരളീധരന്‍