സി.പി.എം നേതാക്കള്‍ പാർട്ടി തള്ളിപ്പറഞ്ഞ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തതിനെയും കൊടി സുനിക്ക് പരോൾ നൽകിയതിനെയും ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. M.V. Govindan justifies his participation in the house entry of the murder accused
പരോൾ എന്നത് തടവുകാരന്റെ അവകാശമാണെന്നും അത് അപരാധമോ മഹാപരാധമോ ആയിട്ട് താൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ക്ഷണിച്ചാൽ പോകുന്നത് സാമാന്യമര്യാദയുടെ ഭാഗമാണ്. ഗൃഹപ്രവേശം നടത്തുന്നയാൾ പ്രതിയാണോ കോൺഗ്രസാണോ മാർക്സിസ്റ്റാണോ ബി.ജെ.പിയാണോ എന്ന് നോക്കിയിട്ടാണോ പോവുക? പാർട്ടി തള്ളിപ്പറഞ്ഞാലും അല്ലെങ്കിലും പോകും. പാർട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടിൽ കുടിയലിന് പോകുന്നുണ്ട്? നിങ്ങൾക്കെന്തിന്റെ സൂക്കേടാ?’’ -ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു.