സവര്‍ക്കര്‍ക്കെതിരെ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്ക് നോട്ടീസ്

ലക്‌നൗ: ഭാരത് ജോഡോ യാത്രക്കിടെ വിഡി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ലക്‌നൗ സെഷന്‍സ് കോടതിയാണ് നോട്ടീസ് അയച്ചത്. അഭിഭാഷകനായ ന്രിപേന്ദ്ര പാണ്ഡ്യേ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയിലാണ് നടപടി. സെക്ഷന്‍ 203 സിആര്‍പിസി പ്രകാരം ന്രിപേന്ദ്ര നല്‍കിയ പരാതി ജൂണില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ അംബരീഷ് കുമാര്‍ ശ്രീവാസ്തവ തള്ളിയിരുന്നു. ഇതുചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ്‌ ലക്‌നൗ ജില്ലാ സെഷന്‍സ് ജഡ്ജി അശ്വിനി കുമാര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ ‘സമൂഹത്തില്‍ വിദ്വേഷം പരത്തുക’ എന്ന ഉദ്ദേശ്യത്തോടെ സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകനെന്ന് ആക്ഷേപിച്ചതായാണ് പരാതി. സവര്‍ക്കറെ മഹാത്മാഗാന്ധി രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചിരുന്നെന്നും എന്നാല്‍ രാഹുല്‍ പ്രസ്താവനയിലൂടെ സവര്‍ക്കറെ അപമാനിച്ച് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ ആരോപിക്കുന്നു. കേസ്‌ നവംബര്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.

Read Also: കരുവന്നൂരില്‍ പണമെത്തിക്കാന്‍ സിപിഎമ്മും സര്‍ക്കാരും

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

മലപ്പുറം: കേരളത്തെ ഒട്ടാകെ നടുക്കിയ പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം...

തെരുവുനായയേയും 6 കുഞ്ഞുങ്ങളേയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നു

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് കുഞ്ഞുങ്ങളെയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ്...

മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ; പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം

സാൻറോറിനി: സാൻറോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന്...

Related Articles

Popular Categories

spot_imgspot_img