web analytics

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

ഒന്നിച്ചിരുന്ന് ചിക്കന്‍ ബിരിയാണിയും ഐസ്‌ക്രീമും കഴിച്ചു;

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

കൊച്ചി: വാട്‌സ്ആപ്പിൽ പ്രണയം തുടങ്ങി, അവസാനം സ്‌കൂട്ടർ മോഷണത്തിൽ അവസാനിച്ചു.

കൈപ്പട്ടൂർ സ്വദേശിയായ 24 കാരൻ നൽകിയ പരാതിയിൽ പറയുന്നത്, വാട്‌സ്ആപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട യുവതി, തന്റെ പുത്തൻ സ്‌കൂട്ടർ കവർന്ന് കടന്നുകളഞ്ഞുവെന്നതാണ്.

“കാമുകി പോയത് പോട്ടെ, സ്‌കൂട്ടറെങ്കിലും തിരിച്ചു കിട്ടട്ടെ,” എന്നാണ് യുവാവിന്റെ അപേക്ഷ.

ചാറ്റിംഗിലൂടെ ആരംഭിച്ച പ്രണയത്തിൽ ഇരുവരും ഒരിക്കലും പരസ്പരം ഫോട്ടോ കൈമാറിയിരുന്നില്ല. ഒരു മാസം കഴിഞ്ഞ് ഇരുവരും ഒരു മാളിൽ നേരിൽ കാണാൻ തീരുമാനിച്ചു.

യുവാവ് തന്റെ പുതിയ സ്‌കൂട്ടറുമായി മാളിൽ എത്തി പാർക്കിംഗിൽ നിർത്തി. യുവതി ആവശ്യപ്പെട്ടതനുസരിച്ച് സ്‌കൂട്ടർ കടയ്ക്കുമുന്നിലേക്ക് മാറ്റിവെച്ചു.

തുടർന്ന് ഇരുവരും മാളിൽ ഒത്തുകൂടി ഭക്ഷണവും ഐസ്‌ക്രീവും കഴിച്ചു. കുറച്ച് നേരത്തിന് ശേഷം യുവാവ് വാഷ്‌റൂമിൽ പോയി തിരിച്ചുവന്നപ്പോൾ യുവതിയും സ്‌കൂട്ടറിന്റെ താക്കോലും കാണാനില്ല. ഉടനെ പാർക്കിംഗ് ഏരിയയിലേക്ക് പാഞ്ഞെങ്കിലും സ്‌കൂട്ടർ കാണാനായില്ല.

സംഭവത്തെ തുടർന്ന് യുവാവ് കളമശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് യുവതിയെ തിരിച്ചറിഞ്ഞതായി വിവരം.

ചാറ്റിങ്ങിലൂടെ പ്രണയം തളിര്‍ത്തെങ്കിലും ഇരുവരും പരസ്പരം ഫോട്ടോ പോലും കൈമാറിയിരുന്നില്ല. പ്രണയം തുടങ്ങി ഒരുമാസത്തിന് ശേഷം ഇരുവരും മാളില്‍ കണ്ടുമുട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ച് യുവാവ് തന്റെ പുത്തന്‍ സ്‌കൂട്ടറുമായി മാളില്‍ എത്തി പാര്‍ക്കിങ് ഏരിയയില്‍ സ്‌കൂട്ടര്‍ വെച്ചു. താന്‍ വരണമെങ്കില്‍ സ്‌കൂട്ടര്‍ താന്‍ പറയുന്ന സ്ഥലത്ത് വെയ്ക്കണമെന്ന് യുവതി നിബന്ധന വെച്ചു.

ഇതനുസരിച്ച് യുവതി പറഞ്ഞ കടയ്ക്ക് മുന്നിലേക്ക് യുവാവ് സ്‌കൂട്ടര്‍ മാറ്റിവെച്ചു. തുടര്‍ന്ന് യുവതി മാളിലെത്തി യുവാവിനൊപ്പം കുറെ സമയം ചെലവഴിച്ചു. കാമുകന്റെ ചെലവില്‍ ചിക്കന്‍ ബിരിയാണിയും ഐസ്‌ക്രീമും ഒക്കെ കഴിക്കുകയും ചെയ്തു.

യുവാവ് വാഷ്‌റൂമില്‍ പോയി തിരിച്ചുവന്നപ്പോള്‍ യുവതിയെ കാണാനില്ല. ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. അപ്പോഴാണ് തന്റെ പുത്തന്‍ സ്‌കൂട്ടറിന്റെ താക്കോലും കാണാനില്ലെന്ന് മനസിലായത്.

സ്‌കൂട്ടര്‍ സൂക്ഷിച്ച സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും സ്‌കൂട്ടര്‍ നഷ്ടമായിരുന്നു. തുടര്‍ന്നാണ് കളമശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

English Summary:

In Kochi, a 24-year-old man filed a police complaint after his WhatsApp girlfriend allegedly stole his new scooter. The two had been chatting for a month and decided to meet at a mall. After spending some time together, the woman vanished while the man went to the washroom — along with his scooter keys. When he returned, both the woman and his scooter were gone. Police at Kalamassery have begun investigating using CCTV footage and have reportedly identified the suspect.

കൊച്ചി, സ്‌കൂട്ടര്‍ മോഷണം, വാട്‌സ്ആപ്പ് പ്രണയം, പോലീസ്, യുവതി, കളമശേരി, കേരളം, സോഷ്യല്‍ മീഡിയ, തട്ടിപ്പ്, പ്രണയ വഞ്ചന

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, കേസ്

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ...

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ നിയമവശങ്ങൾ ചർച്ചയാകുന്നു

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ...

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ തിരുവനന്തപുരം:...

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

Related Articles

Popular Categories

spot_imgspot_img