മോണിറ്ററിങ് സെൽ, ലോട്ടറി ഇൻവസ്റ്റിഗേഷൻ യൂണിറ്റ്, സുരക്ഷാ സംവിധാനങ്ങൾ…..തട്ടിപ്പുകാർ വിയർക്കും; സേഫാണ് ഇനി ലോട്ടറി !

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രധാന വെല്ലുവിളി വ്യാജന്മാരാണ്. അടുത്തിടെ ക്യു ആർ കോഡുൾപ്പെടെ അനുകരിച്ച് ആളുകൾ തട്ടിപ്പുമായി എത്തിയിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ലോട്ടറി വകുപ്പ് കുറ്റമറ്റതാക്കാനും മുൻകരുതലുകൾ എന്ന നിലയിൽ ഭാഗ്യക്കുറി വകുപ്പ് ഇത്തവണ കർശന നടപടികളാണ്ഏ ർപ്പെടുത്തിയിരിക്കുന്നത്. Lottery comes with more security systems, Kerala lottery is now safe

ഭാഗ്യക്കുറി ടിക്കറ്റുകളുടെ ആധികാരികത ഉൾപ്പെടെയുള്ളവ പൊതുജനങ്ങൾക്ക് പരിശോധിക്കുന്നതിനായി ഭാഗ്യ കേരളം എന്ന പേരിൽ മൊബൈൽ ആപ്പ് ഇപ്പൊത്തന്നെ നിലവിലുണ്ട്. ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും സുരക്ഷ നടപടികളുടെ ഭാഗമായി സിസിടിവി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏജന്റുമാരുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും സാധ്യമാക്കുന്നതിനായി www.lotteryagent.kerala.gov.in എന്ന വെബ് പോർട്ടൽ സംവിധാനവും നിലവിലുണ്ട്.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ സമ്മാന ഘടന, നറുക്കെടുപ്പ് കലണ്ടർ, ടിക്കറ്റുകളുടെ പ്രിന്റഡ് ഓർഡർ തുടങ്ങി സമ്മാന വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും പൂർണമായി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

അഡിഷനൽ ഡയറക്ടർഓഫ് പൊലീസ് നേതൃത്വം നൽകുന്ന സംസ്ഥാന സമിതി ഭാഗ്യക്കുറി മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ജില്ലാ തലത്തിൽ ജില്ല കളക്ടർ നേതൃത്വം നൽകുന്ന ജില്ലാ മോണിറ്ററിങ് സമിതിയും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

ഭാഗ്യക്കുറി മേഖലയിലെ നിയമവരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി ലോട്ടറി ഇൻവസ്റ്റിഗേഷൻ യുണീറ്റ് പൊലീസ് തലത്തിൽ രൂപീകരിക്കുന്നതിനുള്ള നടപടികളും കൈകൊണ്ടിട്ടുണ്ട്.

തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് കർശന ജാഗ്രത നിർദേശവും അവബോധവും ലോട്ടറി വകുപ്പ് നടത്തിവരുന്നുണ്ട്. ഇതിനായി ജില്ലാ തലത്തിൽ പഠനക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്..

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

ലണ്ടനിൽ മലയാളി ദമ്പതികളുടെ തമ്മിലടി; ഭർത്താവിനെ വെട്ടി പരുക്കേൽപ്പിച്ച ഭാര്യ പിടിയിൽ

ലണ്ടൻ: യുകെയിൽ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ഭാര്യ പിടിയിൽ. വിദ്യാർഥി വീസയിൽ...

പാലായിൽ ഓട്ടത്തിനിടെ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു: ബസ് മരത്തിലിടിച്ച് നിരവധിപ്പേർക്ക് പരിക്ക്

പാലായിൽ ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. നിയന്ത്രണം...

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

വഖഫ് ഭേദഗതി ബിൽ പാസാക്കുമോ? ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും

ന്യൂഡൽഹി: താരിഫുകളെ പറ്റിയുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡന്റിറ്റി കാർഡ്...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഞ്ച് പേരുടെയും കൊലപാതകം ഷെമിയെ അറിയിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ മുറിയിലേക്ക്...

ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം…എ.​ പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​ക്ക് സാ​ധ്യ​ത

പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പിണങ്ങി ഇ​റ​ങ്ങി​പ്പോ​യ മു​തി​ർ​ന്ന നേ​താ​വ്...

Related Articles

Popular Categories

spot_imgspot_img