കൊച്ചി: കൊച്ചിയിൽ തടി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പുത്തൻകുരിശ് ബൈബിൾ കോളേജിന് സമീപമാണ് തടി ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ലോറി ഡ്രൈവറായ ചേർത്തല സ്വദേശി ശ്രീകുമാറിനാണ് പരിക്കേറ്റത്. വാഹനത്തിലുണ്ടായിരുന്ന ബഹറുൽ ഇസ്ലാം, നൂർ ജമാൽ എന്നിവർക്കും പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി തലകീഴായി താഴേയ്ക്ക് പതിക്കുകയായിരുന്നു.
പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയർഫോഴ്സെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.