ന്യൂയോർക്ക്: ബഹിരാകാശ യാത്രക്കൊരുങ്ങുന്ന സുനിത വില്യംസ് ഭഗവത് ഗീതയും ഗണപതി വിഗ്രവും കൂടെ കൊണ്ടുപോകാനിരുന്നുവെന്ന് റിപ്പോർട്ട്. മതവിശ്വാസത്തേക്കാൾ ആത്മീയവാദിയാണെന്നും ഗണപതി ഇഷ്ട ദൈവമാണെന്നും സുനിത പറഞ്ഞു. ഗണപതി വിഗ്രഹം തന്റെ ഭാഗ്യമാണ്. ബഹിരാകാശത്ത് ഗണപതി തന്നോടൊപ്പം ഉണ്ടായിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. നേരത്തെയും ബഹിരാകാശ യാത്രകളിൽ സുനിത, ഭഗവത് ഗീത കൊണ്ടുപോയിരുന്നു. വിക്ഷേപണത്തിന് രണ്ട് മണിക്കൂർ മാത്രം അവശേഷിക്കവെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ബോയിങ് സ്റ്റാർലൈനർ വിക്ഷേപണം റദ്ദാക്കിയത്.
റോക്കറ്റിലെ ഓക്സിജൻ വാൽവിനാണ് തകരാർ. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ യാത്രയ്ക്കായി പേടകത്തിൽ പ്രവേശിച്ചതിന് ശേഷമാണ് തകരാർ കണ്ടെത്തിയത്. ഇതോടെ ഇരുവരെയും തിരിച്ചിറക്കുകയായിരുന്നു.
Read Also: ചുരുങ്ങിയത് മനുഷ്യനോളമെങ്കിലും ബുദ്ധി വേണം, ചിലവ് നോക്കണ്ട; എഐ നിർമിക്കാനൊരുങ്ങി സാം ഓള്‍ട്ട്മാന്‍