കാറിടിച്ച് കോളേജ് വിദ്യാര്‍ഥികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മണവാളന്‍ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീന്‍ ഷായ്ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തൃശൂര്‍ വെസ്റ്റ് പോലീസ് ആണ് ഈ നോട്ടീസ് പുറത്തിറക്കിയത്. Lookout notice issued against ‘Manavalan Vlogs’ YouTube channel owner Muhammad Shaheen Shah
ഏപ്രില്‍ 19-ന് കേരള വര്‍മ കോളേജ് റോഡില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന രണ്ട് കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
കേരളവര്‍മ കോളേജില്‍ നടന്ന ഒരു തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഷഹീന്‍ ഷായുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വിദ്യാര്‍ഥികളെ ആക്രമിച്ചു. സ്‌കൂട്ടറില്‍ വരികയായിരുന്ന മണ്ണുത്തി സ്വദേശിയായ ഗൗതം കൃഷ്ണയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കാര്‍ വരുന്നത് കണ്ടതോടെ സ്‌കൂട്ടര്‍ റോഡിന് വശത്തേക്ക് ഒതുക്കിയെങ്കിലും ഷഹീനും സംഘവും വാഹനം ഇടിച്ചുകയറ്റി. സംഭവത്തില്‍ ഗൗതമിനും അദ്ദേഹത്തിന്റെ സുഹൃത്തിനും ഗുരുതര പരിക്കുകള്‍ ഉണ്ടായിട്ടുണ്ട്. നിലവിൽ മുഹമ്മദ് ഷഹീന്‍ ഷാ ഒളിവിലാണ്.