യുവതിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്തു ലക്ഷക്കണക്കിന് രൂപയും 101 പവൻ സ്വർണവും തട്ടിയെടുത്ത് മുങ്ങിയ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലീസ്. കോളേജ് അധ്യാപികയെ കബളിപ്പിച്ച കേസിൽ തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ ഷാജഹാനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. മുകുന്ദൻ നായർ എന്ന പേരിൽ മാട്രിമോണിയൽ സൈറ്റിൽ പരസ്യം നൽകിയാണ് ഇയാൾ യുവതിയുമായി പരിചയപ്പെട്ടത്. ആദ്യവിവാഹം പിരിഞ്ഞശേഷം പുനർവിവാഹത്തിനായി മാട്രിമോണിയിൽ സൈറ്റിൽ പരസ്യം നൽകിയ യുവതിയുമായി ഇയാൾ പരിചയത്തിലായി. തുടർന്ന് ഇത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മാതാപിതാക്കൾ മരിച്ചുപോയെന്നും സഹോദരൻ യുകെയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയും ആണെന്ന് ഇയാൾ യുവതിയുടെ വീട്ടുകാരെയും വിശ്വസിപ്പിച്ചു.
വിദേശത്ത് ജോലി ചെയ്യുകയാണെന്ന് പറഞ്ഞ് ഇയാളെക്കുറിച്ച് യുവതിയുടെ വീട്ടുകാർ കൂടുതൽ അന്വേഷിച്ചതുമില്ല. യുവതിയുടെ വീട്ടുകാരെ വിശ്വസിപ്പിക്കുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുകളും ഇയാൾ കാണിച്ചിരുന്നു. വിവാഹത്തിന് ബന്ധുക്കളായി അഭിനയിക്കാൻ ആളുകളെ പണം കൊടുത്ത് ഏർപ്പാടാക്കിയാണ് ഇയാൾ എത്തിയത്. വിവാഹശേഷം അഞ്ചുമാസം അധ്യാപികയ്ക്കൊപ്പം താമസിച്ച ഇയാൾ അധ്യാപികയുടെ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ഇയാൾ നാടുവിട്ടു പോവുകയും ചെയ്തു.
ഷാജഹാൻ നാടുവിട്ടതിന് പിന്നാലെ യുവതി കുഞ്ഞിന് ജന്മം നൽകി. അടുത്തിടെ ഷാജഹാൻ തങ്ങളുടെ സ്വത്തിന്റെ ഭാഗം അവകാശപ്പെട്ട് സമീപിച്ചെക്കാം എന്ന് ഭയന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. പത്താം ക്ലാസ് മാത്രം വരെ പഠിച്ചിട്ടുള്ള ഇയാൾ യുവതിയെ കൂടാതെ നാല് സ്ത്രീകളെ കൂടി വിവാഹം കഴിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് വേണ്ടി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിംഗപ്പൂര് ഇന്തോനേഷ്യയിലെ തായ്‌ലൻഡിലോ ഉണ്ടെന്ന് സംശയിക്കുന്ന ഇയാൾ പാസ്പോർട്ട് പുതുക്കുന്നതിനായി കേരളത്തിൽ എത്തിയേക്കുമെന്ന് വിവരത്തെ തുടർന്നാണ് പോലീസ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്
Read also;