തിരുവനന്തപുരം: രാജ്യത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനെ പിന്നിലാക്കി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുന്നേറുന്നു. വോട്ടെണ്ണൽ ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിടുമ്പോൾ 1644 വോട്ടിനു മുന്നിലാണ് രാജീവ് ചന്ദ്രശേഖർ. അതേസമയം തൃശൂരിൽ കനത്ത ലീഡോടുകൂടി മുന്നേറുകയാണ് സുരേഷ്‌ഗോപി.
20,399 വോട്ടിന്റെ ലീഡാണ് തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപിയ്ക്ക് ഉള്ളത്. എക്സിറ്റ് പോളുകൾ ശരിവെക്കുന്ന തരത്തിലുള്ള ഫലമാണ് തൃശൂരിൽ നിന്ന് വരുന്നത്.
തൃശൂർ പൂരത്തിന് രാത്രി വെടിക്കെട്ട് നടക്കാതെ പോയതാണ് സുരേഷ് ഗോപിക്ക് വീണ്ടും മുൻതൂക്കം നൽകിയതെന്ന വിലയിരുത്തൽ സിപിഐയ്ക്കുണ്ട്. കേരളത്തിലെ ഭരണ മുന്നണിയുടെ സ്ഥാനാർത്ഥിയെന്ന നിലയിൽ വി എസ് സുനിൽകുമാറിന് അത് വലിയ തിരിച്ചടിയായി. സംസ്ഥാനത്തെ പ്രധാനപ്പെട്ട ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തൃശൂരിലുണ്ടായിരുന്നു.എക്സിറ്റ്പോൾ പ്രവചനങ്ങൾ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ലോക്സഭയിലേക്ക് താമര ചിഹ്നത്തിൽ കേരളത്തിൽ നിന്നും ആരും ജയിച്ചിട്ടില്ല. സുരേഷ് ഗോപി ചരിത്ര വിജയം നേടുമെന്ന് എല്ലാ സർവ്വേകളും പ്രചവിക്കുമ്പോൾ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലിൽ വി മരുളീധരനും വിജയം നൽകുന്ന ദേശീയ ചാനലുകളുണ്ട്. ഇരുവരും കേന്ദ്രമന്ത്രിമാരാണ്. സുരേഷ് ഗോപിക്കൊപ്പം ഈ രണ്ടു പേരും ജയിച്ചാലും കേന്ദ്ര മന്ത്രിയാകാനുള്ള ആദ്യ പരിഗണന സുരേഷ് ഗോപിക്കാകും പ്രധാനമന്ത്രി നൽകുക.
Read Also: ലീഡ് തിരിച്ചു പിടിച്ച് മോദി; വാരണാസിയിൽ മുന്നിൽ