കണ്ണൂര്‍: കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ തുടര്‍ച്ചയായ വിജയം നേടി യുഡിഎഫ് സ്ഥാനാർഥി കെ സുധാകരന്‍. ആദ്യം എണ്ണിയ പോസ്റ്റൽ വോട്ടിൽ ഇടതു സ്ഥാനാർഥി എം വി ജയരാജൻ മുന്നേറ്റം കുറച്ചെങ്കിലും പിന്നീട് ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷിന്‍ എണ്ണി തുടങ്ങിയതോടെ സുധാകരന്റെ മുന്നേറ്റമായിരുന്നു. ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷമാണ് സുധാകരൻ നേടിയത്.
എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് മൂന്നാം സ്ഥാനത്താണെങ്കിലും ചരിത്രത്തിലാദ്യമായി കണ്ണൂരിൽ ബിജെപിക്ക് ഒരു ലക്ഷത്തിലേറെ വോട്ടുകൾ ലഭിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം അടക്കം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് ഉറപ്പിച്ചായിരുന്നു സുധാകാരന്റെ വിജയം.
2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എംപിയായിരുന്ന സിപിഐഎമ്മിലെ പി കെ ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്തുള്ള ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് സുധാകരന്‍ വീണ്ടും ലോക്‌സഭയിലെത്തിയത്. 2019ല്‍ സുധാകരന്‍ 5,29,741 വോട്ട് നേടിയപ്പോള്‍ ശ്രീമതിക്ക് വോട്ട് 4,35,182 നേടാനേ കഴിഞ്ഞുള്ളു. സുധാകരന് 94,559 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ജയം. ബിജെപിയിലെ സി കെ പത്മനാഭൻ 68,509 വോട്ടാണ് നേടിയത്.
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിച്ചെങ്കിലും സിപിഐഎമ്മിലെ പി കെ ശ്രീമതിയോട് 7000ത്തിനടുത്ത് വോട്ടിന് തോറ്റിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തവണ മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു സുധാകരൻ.
Read Also: ‘ഹൃദയം കീഴടക്കി സുരേഷ് ഗോപി, നിറഞ്ഞ സ്നേഹം’; സുരേഷ് ഗോപിക്ക് ആശംസകളുമായി താരങ്ങൾ
Read Also: ചാലക്കുടിയിൽ നിറം മങ്ങി യുഡിഎഫ്; ബെന്നി ബെഹനാന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു
Read Also: ഡീന്‍ തുടര്‍വിജയത്തിലേക്ക്.. ലീഡ് നിലയില്‍ ബഹുദൂരം മുന്നില്‍; യുഡിഎഫിനെ കൈവിടാതെ ഇടുക്കി