ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തൃശൂരിൽ വൻ സ്വീകരണം. മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ തുടങ്ങിയത്. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബിജെപി നടത്തിയത്. (Suresh Gopi received grand welcome in Thrissur)
അതേസമയം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എന്ന റിപ്പോർട്ടുകളാണ് ഏറ്റവും പുതിയതായി പുറത്തു വരുന്നത്. നാളെ ഡൽഹിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകൾ അല്ല തൃശൂരിലേതെന്ന് സുരേഷ് ഗോപി പറഞ്ഞൂ.
പാർട്ടി വോട്ടുകളും നിർണായകമായെന്നും വ്യക്തിപരമായ വോട്ടുകൾ മാത്രം ആയിരുന്നെങ്കിൽ 2019ലെ താൻ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ല. കെ മുരളീധരന്റെ അഭിപ്രായതോട് പ്രതികരിക്കാൻ ഇല്ലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ടി20 ലോകകപ്പ്: ഇന്ത്യയുടെ ബൗളിങ് കരുത്തില്‍ വീണ് അയര്‍ലന്‍ഡ്; നൂറു കടന്നില്ല; വിജയലക്ഷ്യം 97 റണ്‍സ്
Read More: കൊച്ചിയെ മുക്കിയത് മേഘവിസ്ഫോടനം തന്നെ; സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം