കൊല്ലം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച സാഹിത്യോത്സവം സർഗധാര _ 2025 ൻ്റെ ഉദ്ഘാടനവും സാംബശിവൻ അനുസ്മരണവും കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. കഥാപ്രസംഗകലയിലെ വിപ്ലവകാരിയും ജനകീയപ്രതിഭയുമായിരുന്നു സാംബശിവനെന്ന് പറഞ്ഞു.
ചിന്നക്കടയിലെ സാംബശിവൻ സ്ക്വയറിൽ നടന്ന പരിപാടിയിൽ മേയർ ഹണി ബെഞ്ചമിൻ അധ്യക്ഷയായി. ഡെപ്യൂട്ടി മേയർ എസ് ജയൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗീതകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സജീവ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു പവിത്ര, നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാ കൃഷ്‌ണൻ, മരാമത്തുകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ, നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ കെ സവാദ്, വിദ്യാഭ്യാസ കായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് സവിതാദേവി, മുൻമേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർമാരായ ജോർജ് ഡി കാട്ടിൽ, റ്റി ജി ഗിരീഷ്, കോർപ്പറേഷൻ സെക്രട്ടറി ഡി സാജു, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വസന്തകുമാർ സാംബശിവൻ ‘റാണി’ കഥാപ്രസംഗം അവതരിപ്പിച്ചു.









