web analytics

ഉഷ്ണം ഉഷ്ണേന ശാന്തി; ചൂടുകൂടിയ കലിപ്പ് വെള്ളമടിച്ചു തീർത്ത് മലയാളി: രണ്ടുമാസം കൊണ്ട് കുടിച്ചുതീർത്തത് 132 കോടി രൂപയുടെ അധിക മദ്യം

ചൂടുകൂടിയ കലിപ്പ് കള്ളുകുടിയിൽ തീർത്ത് മലയാളി. കഴിഞ്ഞ രണ്ടുമാസം കൊണ്ട് കഴിഞ്ഞവർഷം ഇതേ കാലയളവിൽ വിറ്റതിനേക്കാൾ 132 കോടി രൂപ അധികം മലയാളി കള്ള് കുടിക്കാൻ ഉപയോഗിച്ചു. മാർച്ച് മാസം കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപ അധികം കുടിച്ചുതീർത്തപ്പോൾ ഏപ്രിൽ അത് 79 കോടിയായി . കഴിഞ്ഞ മാർച്ചിൽ 1384 കോടി രൂപയുടെ മദ്യം മലയാളി ഉപയോഗിച്ചെങ്കിൽ ഇത്തവണ 1453 കോടി രൂപ കുടിച്ചു തീർത്തു. ഏപ്രിൽ മാസത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. കഴിഞ്ഞ ഏപ്രിലിൽ 1387 കോടി രൂപയുടെ മദ്യം വിറ്റ് സംസ്ഥാനത്ത് ഇത്തവണ വിറ്റത് 1467 കോടി രൂപയുടെ മദ്യം. എന്നാൽ കഴിഞ്ഞ തവണത്തെപ്പോലെ ബിയറിനോട് ഇത്തവണ താല്പര്യമില്ല. ചൂട് കൂടിയെങ്കിലും മലയാളിക്ക് പ്രിയം ഹോട്ട് തന്നെ. പൊള്ളുന്ന ചൂടിലും മലയാളി അതിലും ഹോട്ടായ മദ്യമാണ് കഴിക്കുന്നത്. ‘ഉഷ്ണം ഉഷ്ണേന ശാന്തി’ എന്നാണ് മലയാളിയുടെ തീരുമാനം. അതെന്തായാലും വരുമാനവും കച്ചവടവും പൊടിപൊടിക്കുകയാണ് ബിവറേജസ് കോർപ്പറേഷൻ.

Read also: ശ്വാസതടസത്തിനു പോംവഴിതേടി വീട്ടമ്മ അലഞ്ഞത് വർങ്ങളോളം; ഒടുവിൽ ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത് 12 വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

Related Articles

Popular Categories

spot_imgspot_img