web analytics

മദ്യനയ അഴിമതി; അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ; ഇ ഡി എത്തിയത് വൻ പൊലീസ് സന്നാഹത്തോടെ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിൻറെ വീട്ടിലെത്തിയത്. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്. കെജ്രിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞിരുന്നത്.

അതിനിടെ എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷിയും എൻഫോഴ്സ്മെന്റ് ഡയറ്ക്ടറേറ്റിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘‘കേജ്‌രിവാളിനെ ഡൽഹിക്കാർ സ്വന്തം സഹോദരനെ പോലെയാണ് കാണുന്നത്. എഎപി സർക്കാർ അവർക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തിന് ഒപ്പം നിൽക്കും. നിശബ്ദരായിരിക്കില്ല.’’ അതിഷി പറഞ്ഞു.

കേജ്‌രിവാളിന്റെ വസതിയിൽ പ്രവേശിക്കാൻ ആരേയും അനുവദിക്കുന്നില്ലെന്ന് ഭരദ്വാജ് പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഡി അയച്ച ഒൻപതാമത്തെ സമൻസും കേജ്‌രിവാൾ തള്ളിയിരുന്നു. അറസ്റ്റുൾപ്പടെയുള്ള നിർബന്ധിത നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളി.

ഡൽഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ തിരുവനന്തപുരം: നിയമസഭ...

സർക്കാർ ആശുപത്രികളിൽ വൻ അഴിച്ചുപണി! ഡോക്ടർമാരുടെ ഒപി സമയം കൂട്ടി; പ്രതിഷേധവുമായി സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ...

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’ തിരുവനന്തപുരം: ഇറാനും ഇസ്രയേൽ–അമേരിക്ക സഖ്യവും...

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

ടി20 ലോകകപ്പിൽ മുത്തമിട്ട നീലപ്പടയ്ക്ക് ബിസിസിഐയുടെ വക വമ്പൻ സമ്മാനം!

ടി20 ലോകകപ്പിൽ മുത്തമിട്ട നീലപ്പടയ്ക്ക് ബിസിസിഐയുടെ വക വമ്പൻ സമ്മാനം! മുംബൈ: ട്വന്റി20...

Related Articles

Popular Categories

spot_imgspot_img