മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ‘മലൈക്കോട്ടൈ വാലിബൻ’ സിനിമയ്‌ക്കെതിരേ നടക്കുന്ന വിമർശനങ്ങളോട് പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഒന്നര വർഷത്തോളം കഷ്ടപ്പെട്ടാണ് ‘മലൈക്കോട്ടെ വാലിബൻ’ ചിത്രീകരിച്ചത്. കണ്ടുപരിചയിച്ച കഥയുടെ വേഗതയും സാങ്കേതികതയും എല്ലാ സിനിമകളിലും വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ലിജോ പറഞ്ഞു.’മലൈക്കോട്ടൈ വലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്.
നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. സിനിമ കണ്ട് അഭിപ്രായം പറയണം. നെഗറ്റീവ് റിവ്യൂനെ പറ്റി ചിന്തിക്കുന്നില്ല അത് തനിക്ക് ഒരു പ്രശ്നമല്ല. ഫസ്റ്റ് ഷോ കണ്ട് ഇറങ്ങുന്ന പ്രേക്ഷകർ പറയുന്നതാണ് കൂടുതൽ സ്വീകരിക്കുന്നത്.
എന്തിനാണ് ഇങ്ങനെ മോശം ക്യാമ്പയിൻ നടത്തുന്നത് എന്ന് മനസിലാകുന്നില്ല. ടിനു പാപ്പച്ചന്റെ പരാമർശം ഒരാളുടെ പേഴ്സണൽ അഭിപ്രായം മാത്രമാണ്. മാസ് പടം ആണെന്നോ ഫാൻസിന് വേണ്ടിയുള്ള ചിത്രമാണെന്നോ പറഞ്ഞിട്ടില്ല.സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഇതിന്റെ രണ്ടാം ഭാഗം ആലോചിക്കാൻ കഴിയില്ലെന്നും ലിജോ പറയുന്നു.ഫസ്റ്റ് ഷോ കഴിഞ്ഞത് മുതൽ ഈ സിനിമയ്‌ക്കെതിരെ ആക്രമണം നടക്കുന്നു. ആദ്യ ഷോയ്ക്ക് പിന്നാലെ വരുന്ന അഭിപ്രായങ്ങൾ ”ഒരിക്കലും സത്യമാകണമെന്നില്ല. രാവിലെ ആറു മണിക്കു കാണുന്ന ഓഡിയൻസും വൈകിട്ട് വരുന്ന ഓഡിയൻസും രണ്ടും രണ്ടാണ്. പക്ഷെ, നിർഭാഗ്യവശാൽ രാവിലെ ഷോ കഴിഞ്ഞുവരുന്ന ഓഡിയൻസ് പറഞ്ഞു പരത്തുന്ന അഭിപ്രായം മറ്റുള്ളവരെ സ്വാധീനിക്കുന്നു. അത് സമൂഹമാധ്യമങ്ങളിലും പ്രതിഫലിപ്പിക്കുന്നുണ്ട്. എന്തിനാണ് ഈ വിദ്വേഷം പ്രചരിപ്പിക്കുന്നത്? എന്ത് ഗുണമാണ് ഇതിൽനിന്ന് ലഭിക്കുന്നത്? ഏറ്റവും വലിയ പ്രൊഡക്ഷൻ വാല്യൂ ഉള്ള സിനിമയാണിത്. ഫാന്റസി കഥയിൽ വിശ്വസിച്ച് എടുത്ത സിനിമ. ഇത്ര വൈരാഗ്യം എന്തിനാണ്? എന്നും ലിജോ ജോസ് ചോദിക്കുന്നു .