തൃശ്ശൂര്‍: തൃശൂരിൽ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഇടിമിന്നലേറ്റ് പരിക്ക്. ചെറുതുരുത്തി ദേശമംഗലം സ്വദേശി അനശ്വരക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ഇടിമിന്നലിന്റെ ആഘാതത്തില്‍ അനശ്വരയുടെ കാലിന് പൊള്ളലേറ്റു. വലിയ ശബ്ദത്തോടെ തീഗോളം വീട്ടിലേക്ക് വന്നടിക്കുകയായിരുന്നു എന്ന് അനശ്വര പറയുന്നു.
ഇടിമിന്നലിന്റെ ആഘാതത്തില്‍ വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍ തകർന്നു. ചുവരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ മേഖലയില്‍ മഴ കനത്തേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ഇടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. സമാനമായി അടുത്ത ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകും.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് പത്രസമ്മേളനങ്ങൾ വേണ്ടെന്നു വയ്ക്കുന്നു; ആ രഹസ്യം പുറത്ത്