web analytics

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.

ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പുലി കൂട്ടിലായത്. വനമേഖലയോട് ചേർന്ന കൊട്ടാരം ജോർജിന്റെ തോട്ടത്തിലാണ് നവംബർ 27-ന് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

തോട്ടത്തിൽ കാട് വെട്ടാനെത്തിയ തൊഴിലാളികൾക്ക് നേരെ പുലി പാഞ്ഞടുത്ത സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക ഭീതിയുണ്ടായിരുന്നു.

ഭാഗ്യം കൊണ്ടാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. വാക്കോടൻ, ചുള്ളിപ്പറ്റ, നിരവ്, ചെന്തണ്ട് മേഖലകളിൽ പുലിയുടെയും കടുവയുടെയും സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.

ചില വീടുകളിൽ നിന്നുള്ള വളർത്തുമൃഗങ്ങളെ പുലി പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.

തുടർന്ന് നാട്ടുകാർ മണ്ണാർക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് (ഡിഎഫ്ഒ) പരാതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പുലിയെ പിടികൂടാൻ നടപടി സ്വീകരിച്ച് കൂട് സ്ഥാപിച്ചത്. പൂഞ്ചോല മാന്തോൺ പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൂടാണ് പിന്നീട് വാക്കോടൻ ഭാഗത്തേക്ക് മാറ്റിയത്.

പുലി കൂട്ടിൽ കുടുങ്ങിയ വിവരം അറിഞ്ഞതോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

English Summary

A leopard was trapped in a cage installed in a private plantation at Vaakodan in Kanjirappuzha, Palakkad. The cage was set up by the Forest Department following repeated complaints from locals about leopard sightings and attacks on livestock. Forest officials reached the spot after the animal was captured.

leopard-trapped-cage-kanjirappuzha-palakkad

Palakkad, Kanjirappuzha, Leopard Trapped, Forest Department, Wildlife Threat, Plantation Area, Kerala News

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന്

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന് Kollam: ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ...

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ് Thrissur:...

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം Wadakkanchery: കിണറ്റിൽ...

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ്

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ് ഇന്നത്തെ നക്ഷത്രഫലം...

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി Thiruvananthapuram:...

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു Punalur: പുനലൂരിൽ...

Related Articles

Popular Categories

spot_imgspot_img