ലിയോ ; ആദ്യദിന ബുക്കിങ് കേട്ട് അമ്പരന്ന് സിനിമാലോകം

ഒക്ടോബർ 19 ന് തിയേറ്ററുകളിലെത്തുന്ന ലിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം . വിജയിനെ നായകനാക്കി ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ലിയോ. തൃഷ, അർജുൻ സർജ, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ മേനോൻ, മൻസൂർ അലിഖാൻ, ബാബു ആന്റണി തുടങ്ങി വലിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം ഇതിനോടകം തന്നെ ചർച്ചയാണ് . വിദേശരാജ്യങ്ങിൽ പലയിടത്തും ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. യു.കെയിൽ സെപ്തംബർ ഏഴ് മുതലാണ് ബുക്കിങ് ആരംഭിച്ചത്. റിലീസിന് മുന്നാഴ്ച ബാക്കി നിൽക്കെ 2.4 കോടിയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. അമേരിക്കയിൽ അത് 1.25 കോടിയോളം വരും.പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിനൊപ്പമുള്ള വിജയുടെ രണ്ടാമത്തെ ചിത്രമാണിത്. 2021 ൽ റിലീസ് ചെയ്ത മാസ്റ്ററായിരുന്നു ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം.

ലിയോയിലെ രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങിയതും ചർച്ചയായിരുന്നു . ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ബാഡാസ് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസായത്.ഗാനത്തിന്റെ നേരത്തെ റിലീസായ ഗ്ലിംസ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വിഷ്ണു ഇടവൻ രചിച്ച വരികൾക്ക് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് ആലാപനം.സിനിമക്ക് ഹൈപ്പോ കാര്യമായ പ്രൊമോഷനോ ഇല്ല എന്ന ചർച്ചകൾ നടക്കുന്നിതിനിടെയാണ് രണ്ടാം ഗാനം റിലീസായത് എന്നാൽ ഇപ്പോഴിതാ ബാഡ് ആസിന് റെക്കോഡ് കാഴ്ചക്കാരാണ് ലഭിക്കുന്നത്.ഗാനം ഇതിനോടകം തന്നെ 11 മില്യണിലധികം പേർ കണ്ട് കഴിഞ്ഞു.

കമൽഹാസൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വിക്രം ആണ് ലോകേഷ് കനകരാജ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, കാളിദാസ് ജയറാം, ഗായത്രി ശങ്കർ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൂര്യ റോളക്‌സ് എന്ന കൊടുംവില്ലനായി അതിഥിവേഷത്തിലെത്തി. 120 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം 500 കോടിയിലേറെ വരുമാനമാണ് നേടിയത്. കമൽഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമൽ ഇന്റർനാഷ്ണലായിരുന്നു ചിത്രത്തിന്റെ നിർമാണം.

Read Also :കണ്ണൂർ സ്ക്വാഡ് ; എവിടെ നിന്ന് കോപ്പിയടിച്ചു

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

സംസ്ഥാന ബജറ്റ്; സർക്കാർ ജീവനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ...

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ് പിടിയിൽ

ലക്നൗ: ഉത്തർ പ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവ്...

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

കൗമാരക്കാർക്ക് നേരെയുള്ള കത്തിയാക്രമണങ്ങളിൽ വിറങ്ങലിച്ച് യു.കെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്…!

ഇംഗ്ലണ്ടിലും വെയിൽസിലും കൗമാരക്കാർ കത്തിയാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഉയരുന്നു. 2023-24 കാലഘത്തിൽ...

Related Articles

Popular Categories

spot_imgspot_img