എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു, പക്ഷെ ഒന്നും ഓർമിക്കാനാവുന്നില്ല… പരീക്ഷാ പേടിയിൽ പൊലിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥിയുടെ ജീവൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് പുലർച്ചെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശൻ. ഇന്ന് ഉച്ചയ്ക്ക് ശേഷം പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം.

കുട്ടിക്ക് പരീക്ഷയെ ചൊല്ലിയുള്ള ടെൻഷൻ ഉണ്ടായിരുന്നതായാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷെ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിൽ നിന്നുമാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചിരുന്നുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

Related Articles

Popular Categories

spot_imgspot_img